Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് 21ാം നൂറ്റാണ്ടിലെ കൗരവര്‍; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ കേസ്. ആര്‍എസ്എസിനെതിരായ പരാമര്‍ശമാണ് കേസിന് ആധാരം. 21ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. ഈ മാസം 12ന് കേസ് ഹരിദ്വാര്‍ കോടതി പരിഗണിക്കും. നേരത്തെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയും എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്. ഇത് ആര്‍എസ്എസിനെ മോശമായി കാണിക്കുന്നതാണ് എന്നാണ് പരാതിക്കാരന്റെ ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ കമല്‍ ഭദോരിയക്ക് വേണ്ടി അഭിഭാഷകനായ അരുണ്‍ ഭദോരിയ ആണ് കോടതിയില്‍ പരാതി നല്‍കിയത്. ഏപ്രില്‍ 12ന് കോടതി പരാതി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

r

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയതെന്ന് ഭദോരിയ പറയുന്നു. കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍ വകുപ്പാണിത്. പരമാവധി രണ്ടു വര്‍ഷം തടവ് ശിക്ഷയാണ് ഈ വകുപ്പ് പ്രകാരം ലഭിക്കുക. ഹരിദ്വാറിനടുത്ത കുരുക്ഷേത്രയില്‍ വച്ചാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ പ്രസംഗിച്ചതെന്നും പരാതിക്കാര്‍ പറഞ്ഞു.

ആര്‍എസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവര്‍ എന്നാണ് രാഹുല്‍ ഗാന്ധി വിളിച്ചത്. അവര്‍ കാക്കി പാന്റ് ധരിക്കുന്നു, കൈയ്യില്‍ ലാത്തി പിടിക്കുന്നു, ശാഖകള്‍ നടത്തുന്നു... ഇന്ത്യയിലെ ചില കോടീശ്വരന്മാരും ഈ കൗരവര്‍ക്കൊപ്പമാണ് എന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചുവെന്ന് ഭദോരിയ ആരോപിച്ചു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കമല്‍ ഭദോരിയ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 11നായിരുന്നു നോട്ടീസ് നല്‍കിയത്. പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും ഭദോരിയ പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് പട്‌ന കോടതി നോട്ടീസ് അയച്ചിരുന്നു. ഏപ്രില്‍ 12ന് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് പരാതിക്കാരന്‍. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ മോദി വിരുദ്ധ പ്രസംഗമാണ് പരാതിക്ക് കാരണം. ഇതേ സംഭവത്തിലാണ് സൂറത്ത് കോടതി രാഹുലിനെ 2 വര്‍ഷം തടവിന് ശിക്ഷിച്ചത്.

രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് പടന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധി ഏപ്രില്‍ 12ന് പട്‌ന കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാര്‍ക്കൊപ്പവും മോദി എന്ന പേര് എങ്ങനെ വന്നു എന്ന പ്രസംഗ ഭാഗമാണ് കേസിന് കാരണം.

രാഹുല്‍ ഗാന്ധിക്കെതിരെ ലണ്ടനില്‍ പരാതി നല്‍കുമെന്ന് ലളിത് മോദി അടുത്തിടെ പറഞ്ഞിരുന്നു. ഗുജറാത്തിലെ സൂറത്ത് കോടതിയുടെ വിധിക്കെതിരെ കോണ്‍ഗ്രസ് വൈകാതെ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിക്കെതിരെ അര ഡസനിലധികം പരാതികളാണ് വിവിധ കോടതികളില്‍ നിലവിലുള്ളത്. ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+