Get Updates
Get notified of breaking news, exclusive insights, and must-see stories!

നിറംമങ്ങി പാര്‍ലമെന്റ് ഉദ്ഘാടനം; അകത്ത് 15 പാര്‍ട്ടികള്‍, പുറത്ത് 19 പാര്‍ട്ടികള്‍... ജഗന്‍ മോദിക്കൊപ്പം

ന്യൂഡല്‍ഹി: വിവാദത്തില്‍ മുങ്ങിയതോടെ പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന്റെ ശോഭ മങ്ങി. കൂടുതല്‍ പാര്‍ട്ടികളും പങ്കെടുക്കില്ലെന്ന് അറിയിച്ചു. വിഡി സവര്‍ക്കറുടെ ജന്മദിനം പാര്‍ലമെന്റ് ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിത്. നരേന്ദ്ര മോദിയല്ല ഉദ്ഘാടനം ചെയ്യേണ്ടതെന്നും രാഷ്ട്രപതിയാണെന്നും അവര്‍ പറയുന്നു.

കോണ്‍ഗ്രസും എന്‍സിപിയും ജെഡിയുവും ഉള്‍പ്പെടെ പ്രതിപക്ഷത്തെ 19 പാര്‍ട്ടികളാണ് പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. അതേസമയം, 15 പാര്‍ട്ടികള്‍ ഉദ്ഘടാന ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ സഖ്യത്തിലുള്ളവരും പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിക്കൊപ്പം നിന്നിട്ടുള്ളവരും മാത്രമാണ് പങ്കെടുക്കുക എന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.

modi

ആന്ധ്രയിലെ ഭരണകക്ഷിയായ ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ആന്ധ്രയിലെ പ്രതിപക്ഷമായ ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി), ഒഡീഷയിലെ ഭരണകക്ഷിയായ നവീന്‍ പട്‌നായിക് നയിക്കുന്ന ബിജെഡി, പഞ്ചാബിലെ പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ എന്നിവരാണ് പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് എത്തുന്ന പ്രധാന പാര്‍ട്ടികള്‍. ഇവര്‍ ബിജെപിക്ക് പാര്‍ലമെന്റില്‍ എപ്പോഴും തുണയാകുന്ന പാര്‍ട്ടികളാണ്.

ശിവസേന (ഷിന്‍ഡെ വിഭാഗം), എന്‍പിപി, എന്‍ഡിപിപി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ആര്‍എല്‍ജെപി, അപ്‌ന ദള്‍ (സോണി ലാല്‍ വിഭാഗം), ആര്‍പിഐ, തമിഴ് മാനില കോണ്‍ഗ്രസ്, എഐഎഡിഎംകെ, എജെഎസ്‌യു, എംഎന്‍എഫ് എന്നീ പാര്‍ട്ടികളും ബിജെപിക്കൊപ്പം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഇതില്‍ മിക്കതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളാണ്.

കോണ്‍ഗ്രസ്, എഎപി, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം), ഡിഎംകെ, ജെഡിയു, സിപിഎം, സിപിഐ, എസ്പി, ആര്‍ജെഡി, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി, ജെഎംഎം, നാഷണല്‍ കോണ്‍ഫറന്‍സ്, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ 19 പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ചേരിയില്‍ ഐക്യം പ്രകടമാണ്. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ പ്രതിപക്ഷം നേരത്തെ പ്രതീക്ഷിച്ചിരുന്നില്ല. ഇവര്‍ നിര്‍ണായകമായ ബില്ലുകള്‍ പാസാക്കുന്നതിന് ബിജെപിക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ്. അതുകൊണ്ടുതന്നെ പുതിയ നീക്കത്തിലും ബിജെപിക്കൊപ്പം നിലയുറപ്പിക്കുമെന്ന് പ്രതിപക്ഷം കരുതിയിരുന്നു.

ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനോട് യോജിക്കില്ലെന്ന് ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് പറഞ്ഞു. നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ പിന്നാലെയാണ് നവീന്‍ നിലപാട് വ്യക്തമാക്കിയത്. 2024ല്‍ തനിച്ച് മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+