Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാര്‍ലമെന്റ് മന്ദിരം: ഉദ്ഘാടനത്തിന് മുമ്പ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി പൂജാരിമാര്‍

ദില്ലി: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് മുമ്പ് സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. മോദിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ ചടങ്ങിലുണ്ടായിരുന്നു.

ഞായറാഴ്ച്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മോദി ഈ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കും. അതേസമയം ഈ ചടങ്ങ് മുന്‍കൂട്ടി അറിയിക്കാതെയാണ് നടന്നത്. നാളെയായിരുന്നു ചെങ്കോല്‍ കൈമാറുമെന്ന് കരുതിയിരുന്നത്. ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ വായിക്കും.

PM MODI SENKOL HAND OVER

IMAGE CREDIT: ANI TWITTER

ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.അഥീനം പുരോഹിതന്മാരാണ് ഇന്ന് പ്രധാനമന്ത്രിയെ കാണാനെത്തിയത്. ചെന്നൈയില്‍ നിന്നാണ് ഇവര്‍ ദില്ലിയിലേക്ക് ത്തെിയത്. ഇന്ന് വൈകീട്ടോടെയായിരുന്നു പൂജാരിമാര്‍ മോദിയുടെ വസതിയിലെത്തിയത്. ഇവരുടെ അനുഗ്രഹം തേടിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോല്‍ ഏറ്റുവാങ്ങിയത്.

നാളെ രാവിലെ എട്ടരയ്ക്കും ഒന്‍പതിനും ഇടയില്‍ ഈ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്നാണ് സൂചന. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണ് സൂചന. സ്വാതന്ത്ര്യം ലഭിച്ച്, അധികാര കൈമാറ്റത്തിന് തൊട്ടുമുമ്പാണ് ഈ ചെങ്കോല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ലഭിക്കുന്നത്. അലഹബാദിലെ മ്യൂസിയത്തിലായിരുന്നു ഈ ചെങ്കോല്‍ ഇത്രയും നാള്‍ ഉണ്ടായിരുന്നത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള അധികാര കൈമാറ്റത്തിന്റെ ചിഹ്‌നമാണ് ഈ ചെങ്കോല്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ അതിന് യാതൊരു തെളിവുമില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചെങ്കോല്‍ വെറും ഊന്നുവടിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ജനാധിപത്യത്തെ ഗാന്ധി കുടുംബം എങ്ങനെ കാണുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുറന്നടിച്ചു.

അതേസമയം 25 പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്.

പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി 75 രൂപുടെ നാണയവും, സ്റ്റാമ്പും നാളെ പുറത്തിറക്കുന്നുണ്ട്. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയും ഉണ്ടാവും. അതേസമയം പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനം ബിജെപി നേതാക്കള്‍ ശക്തമാക്കിയിരിക്കുകയാണ്.

രാജ്യത്തോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചത്. അഭിപ്രായ വ്യത്യസങ്ങള്‍ ഒരു ദിവസത്തേക്ക് മാറ്റിവെച്ച് ലോകം ഉറ്റുനോക്കുന്ന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+