കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് പുതിയ വസതി, പാര്‍ലമെന്റിലേക്കും ഓഫീസിലേക്കും തുരങ്കം, ചെലവ് 467 കോടി!

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന കോംപ്ലക്‌സ് നിര്‍മാണത്തിനായുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിന് സമീപമുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ടതും ഉന്നതവുമായ ഘടകങ്ങളിലൊന്നാണ് പ്രധാനമന്ത്രിയുടെ വസതി.

2,26,203 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിന് 467 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൊത്തം നിര്‍മാണ ഏരിയയില്‍, പ്രധാനമന്ത്രിയുടെ വസതി 36,328 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിക്കുന്നതാണ്.

'ആചാരവിരുദ്ധമല്ല';ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്യാം: സുപ്രീംകോടതിl'ആചാരവിരുദ്ധമല്ല';ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്യാം: സുപ്രീംകോടതിl

1

പ്രധാനമന്ത്രിയുടെ പ്രധാന വസതിക്ക് പുറമെ സൗത്ത് ബ്ലോക്കിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ പ്രധാനമന്ത്രിയുടെ ഹോം ഓഫീസ്, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യം, സപ്പോര്‍ട്ട് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഓഫീസ്, സേവാ സദന്‍ എന്നിവയും ഉണ്ടാകും എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2

സമുച്ചയത്തിന്റെ ഒരു പ്രധാന ഘടകം പ്രധാനമന്ത്രിയുടെ ഹോം ഓഫീസില്‍ നിന്ന് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭ വി ഐ പി തുരങ്കം ആയിരിക്കും. ഇത് പ്രധാനമന്ത്രിയുടെ വസതിയെ എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് നേരിട്ട് ബന്ധിപ്പിക്കും. അതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), പുതിയ പാര്‍ലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവയിലേക്കും ബന്ധിപ്പിക്കും.

3

പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെന്‍ട്രല്‍ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കാനാണ് ഭൂഗര്‍ഭ തുരങ്കം എന്ന നിര്‍ദ്ദേശം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതി സമുച്ചയം പൂര്‍ത്തിയാക്കി കൈമാറുന്നതിന് 2024 സെപ്റ്റംബറില്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

4

ധനമന്ത്രാലയത്തിന്റെ എക്സ്പെന്‍ഡിച്ചര്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റിയുടെ (ഇഎഫ്സി) അംഗീകാരത്തിനായി ഈ നിര്‍ദ്ദേശം ഉടന്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദി പ്രിന്റിനോട് പറഞ്ഞു. എല്ലാ പൊതു ധനസഹായ പദ്ധതികളും പദ്ധതികളും ഇഎഫ്സി വിലയിരുത്തുകയും അംഗീകരിക്കുകയും വേണം.

ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, കടം വീട്ടാന്‍ പഴയ മുതലാളിയുടെ വീട്ടില്‍ മോഷണം, ഒടുവില്‍ അറസ്റ്റില്‍ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, കടം വീട്ടാന്‍ പഴയ മുതലാളിയുടെ വീട്ടില്‍ മോഷണം, ഒടുവില്‍ അറസ്റ്റില്‍

5

കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റില്‍ നിന്നാണ് സമുച്ചയം നിര്‍മിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റില്‍ 70 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിക്ക് ഭവന മന്ത്രാലയത്തിന് ഇതിനകം തന്നെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോംപ്ലക്സിന്റെ ടെന്‍ഡര്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

6

പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സുരക്ഷാ പരിവാരങ്ങളും നടത്തുന്ന ഏതൊരു യാത്രയും സെന്‍ട്രല്‍ വിസ്റ്റ ഏരിയയിലെ നഗര ഗതാഗതത്തിന് വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നു.

7

പുതിയ ലൊക്കേഷന്‍ പ്രധാനമന്ത്രിയുടെ റൂട്ട് വേര്‍തിരിക്കുകയും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുംമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയുടെ പവര്‍ കോറിഡോറിന് പൂര്‍ണ്ണമായ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് സെന്‍ട്രല്‍ വിസ്ത നവീകരണ പദ്ധതി.

8

പുതിയ പാര്‍ലമെന്റ് കെട്ടിടം, എല്ലാ കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളും വകുപ്പുകളും ഉള്‍ക്കൊള്ളുന്ന ഒരു കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സെന്‍ട്രല്‍ വിസ്ത അവന്യൂ, എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടന്നുവരുന്നു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
New residence for Prime Minister, Underground tunnel to parliament and PMO estimated cost 467 crore Rs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X