സാരിയെ ഹൈന്ദവ ദേശീയതയുമായി ബന്ധിപ്പിച്ചു; ന്യൂയോർക്ക് ടൈംസിന് സോഷ്യൽ മീഡിയയിൽ പൊങ്കാല!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ന്യൂയോർക്ക് ടൈംസിനെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യൽ മീഡിയ. ഇന്ത്യയുടെ പരാമ്പരാഗത വേഷമായ സാരിയെ ഹൈന്ദവ ദേശീയതയുമായി ബന്ധിപ്പിച്ച് വാർത്തകൾ നൽകിയിരുന്നു. സാരിയെ ഹിന്ദുവാക്കിയ ന്യൂയോർക്ക് ടൈംസിനെതിരെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ വാർത്ത പിൻവളിച്ച് തടിതപ്പേണ്ട അവസ്ഥയിലായിരിക്കുകയാണ് അമേരിക്കൻ മാധ്യമം.

പാശ്ചാത്യ വേഷങ്ങളെ ഒഴിവാക്കികൊണ്ട് പരമ്പരാഗത വേഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് ഇന്ത്യയുടെ ഫാഷൻ ഇൻഡസ്ട്രി കടുത്ത സമ്മർദ്ദത്തിലാണെന്നും ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. നരേന്ദ്രമോദിയുടെ സർക്കാർ 2014ൽ ഭരണത്തിലേറിയതുമുതൽ സാരിയ ഹൈന്ദവ ദേശീയതയുടെ പ്രതീകമായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Sari

സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ട വേഷത്തിന് വർഗായ നിറം നൽകിയ ന്യൂസ് പേപ്പറിനും റിപ്പോർട്ടിനുമെതിരെ നിശിതമായ വിമർശനമാണ് ഉയരുന്നത്. നിരവധിപേർ പ്രതിഷേധം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്ത്യിൽ മാത്രമല്ല, പാകിസ്താനിലും ബംഗ്ലാദേശിലും സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട വേഷം തന്നെയാണ് സാരി. വസ്തുതകൾ ഒന്നും തന്നെ ഇല്ലാതെ മെനഞ്ഞെടുത്ത റിപ്പോർട്ടായിരുന്നു ന്യൂയോർക്ക് ടൈംസിന്റേത്.

അതുകൊണ്ട് തന്നെയാണ് വാർത്ത അവർക്ക് പിൻവലിക്കേണ്ടിയും വന്നത്. മുൻ എൻഡിടിവി മാധ്യമപ്രവർത്തകനായ മിർച്ചന്താനി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ മണ്ടത്തരമായാണ് വിലയിരുത്തിയത്. സാരി എറ്റവും പ്രിയപ്പെട്ട വസ്ഥമാണെന്നാണ് പാകിസ്താൻ എഴുത്തുകാരി മെഹർ തരാർ പറഞ്ഞിരുന്നു. ഇന്ത്യൻ എഴുത്തുകാരിയായ രശ്മി ബൻസാലും ന്യൂയോർക്ക് ടൈംസിന്റെയും നിലപാടിനെ വിമർശിച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A recent New York Times piece, titled “In India, Fashion Has Become a Nationalist Cause”, has been unanimously panned in the Indian social media, a much divided house though it is. Reeking of cartoonesque simplicity and unbelievable ignorance, the piece claims that the Indian government, led by Prime Minister Narendra Modi, is throwing its weight behind the sari and this makes it a “[Hindu] nationalist cause”.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്