ജനിച്ചയുടന്‍ കുഞ്ഞു മരിച്ചെന്ന് വിധിയെഴുതി, ശവദാഹ ചടങ്ങിനിടെ ചലിച്ചു, ഒടുവിൽ ആറാം ദിവസം സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജനിച്ചയുടനെ മരിച്ചെന്നും ഡോക്ടർ വിധിയൊഴുതിയ നവജാത ശിശു ആറു ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങി. ദില്ലിലെ ഷാലിമാർബാഗിലുളള മാക്സ് ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്. ഇതിൽ ഒന്ന് ആൺകുട്ടിയും മറ്റൊന്നു പെൺകുട്ടിയുമായിരുന്നു.

ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ....

മാസം തികയാതെയാണ് യുവതി പ്രസവിച്ചിരുന്നത്. പ്രസവത്തെ തുടർന്ന് കുഞ്ഞുങ്ങൾ മരിച്ചു പോയെന്ന് ഡോക്ടർ മതാപിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് രണ്ട് ബാഗുകളിലാക്കി കുഞ്ഞുങ്ങളുടെ മൃതദേഹം വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. പെൺകുഞ്ഞു ജനിക്കും മുൻപേ മരിച്ചിരുന്നുവെന്നും ആൺകുഞ്ഞ് ജനിച്ച് നിമിഷങ്ങൾക്കു ശേഷം മരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ മതാപിതാക്കളോട് പറഞ്ഞത്.

baby

ഷെറിന്റെ മരണം; സിനിയും വെസ്ലിയും യഥാർഥ രക്ഷിതാക്കളല്ലെന്നു കോടതി, സ്വന്തം മകളെ കാണാൻ അനുവദിക്കില്ല

എന്നാൽ ശവസംസ്കാര ചടങ്ങളുകൾ ആരംഭിച്ചപ്പോൾ പെട്ടിക്കുള്ളിൽ നിന്ന് കുഞ്ഞുങ്ങളിലൊരാൾ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ അഞ്ചു ദിവസം ജീവിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ദില്ലിയിലെ മാക്സ് ആശുപത്രിയ്ക്ക് നേരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഥമ അന്വേഷണത്തിൽ ഡോക്ടർ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി ഇസിജി പരിശോധന നടത്തിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The newborn who was erroneously declared dead by Max Hospital last Friday has died in a local nursing home on Wednesday afternoon. The 22 week premature baby was on ventilator for 5 days and has been declared dead by a local nursing home in Pitampura in Delhi, the family confirmed. The mother continues to be hospitalized in Max Hospital, Shalimar Bagh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്