ത്രിപുരയെന്ന ചെങ്കോട്ട തകർന്നടിയും! ചെങ്കൊടിക്ക് പകരം കാവിക്കൊടി ഉയരും... ബിജെപിക്ക് ഉജ്ജ്വലവിജയം...

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: സിപിഎമ്മിന്റെ ചെങ്കോട്ടയായ ത്രിപുര ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് അഭിപ്രായ സർവ്വേ ഫലം. ദേശീയ വാർത്താ ചാനലായ ന്യൂസ് എക്സ് നടത്തിയ അഭിപ്രായ സർവ്വേയിലാണ് ത്രിപുര ഇത്തവണ ബിജെപിക്കൊപ്പം നിൽക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

ഇപി ജയരാജന്റെ മകന്റെ പേരിലുള്ള ദുബായിലെ കേസ് ഇങ്ങനെ... അറ്റ്ലസ് രാമചന്ദ്രന്റെ മകളും മരുമകനും...

ഇന്ത്യയിൽ കാൽ നൂറ്റാണ്ടായി ഇടതുമുന്നണി ഭരണം നിലനിൽക്കുന്ന സംസ്ഥാനമാണ് ത്രിപുര. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി ആകെയുള്ള 60 സീറ്റിൽ 49ഉം വിജയിച്ചാണ് കഴിഞ്ഞതവണ അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ ബിജെപിക്ക് അനുകൂലമാണെന്നാണ് ന്യൂസ് എക്സ് നടത്തിയ അഭിപ്രായ സർവ്വേയിൽ പറയുന്നത്.

ബിജെപി...

ബിജെപി...

രാജ്യത്തെ ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഇത്തവണ ത്രിപുരയിൽ നിന്ന് പുറത്തുവരികയെന്നാണ് ന്യൂസ് എക്സ് ചാനലിന്റെ അഭിപ്രായ സർവ്വേയിൽ പറയുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഇടത് ഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി അധികാരത്തിലെത്തുമെന്നാണ് ന്യൂസ് എക്സ് നടത്തിയ സർവ്വേഫലം.

ആകെ...

ആകെ...

ത്രിപുരയിൽ ആകെയുള്ള 60 സീറ്റുകളിൽ 31 മുതൽ 37 സീറ്റുകൾ വരെ ബിജെപി സ്വന്തമാക്കുമെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. ഭരണകക്ഷിയായ സിപിഎം 23 മുതൽ 29 വരെ സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകുമെന്നും സർവ്വേഫലത്തിൽ പറയുന്നു.

സീറ്റുമില്ല...

സീറ്റുമില്ല...

ഭരണം നഷ്ടപ്പെടുന്ന സിപിഎം മിനിമം 21 സീറ്റെങ്കിലും നേടുമെന്ന് പ്രവചിക്കുമ്പോൾ, കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. ജനുവരി 31നും ഫെബ്രുവരി മൂന്നിനും ഇടയിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ന്യൂസ് എക്സ് ഇക്കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

മോദിയും ഷായും...

മോദിയും ഷായും...

കോൺഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ച് ത്രിപുരയിൽ നില മെച്ചപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിഷ് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത്.

ഒഴുക്ക്...

ഒഴുക്ക്...

ഓരോദിവസം കഴിയുംതോറും ആവേശം വർദ്ധിക്കുന്ന ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മറ്റ് ദേശീയ നേതാക്കളും പ്രചരണത്തിന് എത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, നിതിൻ ഗഡ്കരി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ത്രിപുരയിലെത്തും. ഫെബ്രുവരി 18ന് ആണ് തിരഞ്ഞെടുപ്പ്.

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ഇരട്ടക്കുട്ടികളെ! കണ്ടു കൊതി തീരും മുൻപേ അമ്മ മരിച്ചു...

ബിനോയ് മാത്രമല്ല! ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചു! മൂന്നു കേസുകൾ, ബിനീഷ് മുങ്ങി

English summary
newsx channel opinion poll result about tripura election.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്