കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് ബിജെപി ഭരിക്കുമെന്ന് ന്യൂസ് എക്സ്-സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം; 120 സീറ്റ് ലഭിക്കും!

Google Oneindia Malayalam News

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയെ കൊയ്യുമെന്ന് ന്യൂസ് എക്സ്-സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം. 182 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 110 മുതൽ 120 വരെ സീറ്റുകൾ ബിജെപിക്ക് കിട്ടുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. 65 മുതൽ 75 സീറ്റ് വരെ നേടി കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടി വരും.

മറ്റുള്ളവർ രണ്ട് സീറ്റ് പങ്കിട്ടെടുക്കും. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലായി ബിജെപിയാണ് ഗുജറാത്തിന്റെ ഭരണം കൈയ്യാളുന്നത്. 93 മണ്ഡലങ്ങളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. 1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്. പ്രഥമ മുഖ്യമന്ത്രിയായ ജീവ്‌രാജ് നാരായൺ മേത്ത ഉൾപ്പെടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണ് അവരിൽ കൂടുതലും.

BJP

ഗുജറാത്തിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് 2001 മുതൽ 2014 വരെ പന്ത്രണ്ടര വർഷം പദവിയിലിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നരേന്ദ്ര മോദിയാണ്. അദ്ദേഹമാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയും. ശേഷം, മോദി രാജിവെച്ച് പതിനഞ്ചാം ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ആനന്ദിബെൻ പട്ടേൽ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2014 മെയ് 22-ൽ സത്യപ്രതി‍ജ്ഞയും ചെയ്തു. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

Gujarat Table:

Total Table:

English summary
The Gujarat Assembly Elections 2017 NewsX-CNX Exit Poll gave the most credible survey results for the hard-fought political battle between the country’s bigwigs from Prime Minster Narendra Modi to Congress president-elect Rahul Gandhi battling it out for the 182 seats of the Gujarat Assembly. Hardik Patel also stirred things up but the BJP again is in the lead, predicted to secure 110-120 seats with Congress at its heels with 65-75 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X