Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഹിന്ദുത്വത്തില്‍ തളച്ചിടാനാകില്ല; ഗുജറാത്തിലെ ദളിതര്‍ ബുദ്ധമതത്തിലേക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കടക്കുന്നു. ഹിന്ദു മതത്തിന്റെ അനാചാരങ്ങള്‍ കാരണം ബുദ്ധമതം സ്വീകരിച്ച ഡോ. ബിആര്‍ അംബേദ്ക്കറുടെ പാത പിന്തുടര്‍ന്ന് കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കാനൊരുങ്ങുകയാണ്. ഡിസംബറിനുള്ളില്‍ ബുദ്ധമതം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ അഞ്ച് മഹാറാലികള്‍ വിവധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കും.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അരലക്ഷത്തോളം ദളിതരെ ബുദ്ധമതത്തിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര, പലന്‍പൂര്‍ എന്നീ നഗരങ്ങളിലായിരിക്കും റാലികള്‍ നടക്കുക. ഗുജറാത്ത് ദളിത് സങ്കതനാണ് ഇതുമായി ബന്ധപ്പെട്ട വലിയ പരിപാടി ആസുത്രണം ചെയ്തിരിക്കുന്നത്.

Dalit Protest

11,000 ദളിതരെ ബുദ്ധ മതത്തിലേക്ക് സ്വീകരിക്കാന്‍ ഒകിടോബര്‍ പതിനാലിന് മറ്റൊരു ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഭൂരഹിതരായ എല്ലാ ദളിതര്‍ക്കും 30 ദിവസത്തിനകം ഭൂമി നല്‍കണമെന്നാണ് ഉനയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അവസാനിച്ച മഹാദളിത് റാലിക്കൊടുവില്‍ ഉന ദളിത് അത്യാചര്‍ ലദത് സമിതി നേതാവും അഭിഭാഷകനുമായി ജിഗ്‌നേഷ് മേവാനി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സെപ്തംബര്‍ 15 നുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ ദളിതര്‍ റെയില്‍ തടയല്‍ അടക്കമുള്ള പ്രക്ഷോഭ പാതകള്‍ തെരഞ്ഞെടുക്കുമെന്ന മുന്നറിയിപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+