കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര; 15-15-12 സീറ്റ് ഫോര്‍മുല? 5 വര്‍ഷവും ശിവസേന മുഖ്യമന്ത്രി!! സഖ്യ സര്‍ക്കാര്‍ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ ചിത്രം തെളിയുന്നു. ഇന്ന് വൈകീട്ട് ശിവസേന നേതാക്കളുമായി കോണ്‍ഗ്രസും എന്‍സിപിയും ചര്‍ച്ച നടത്തും. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് രൂപം നല്‍കുന്ന പൊതുമിനിമം പരിപാടിയില്‍ സേനയുടെ നിലപാടാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക. മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വവും നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച വൈകീട്ടോടെ മൂന്ന് പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാരുടേയും പിന്തുണ വ്യക്തമാക്കി കൊണ്ടുള്ള കത്തുമായി ശിവസേന ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ ഞായറാഴ്ചയോ തിങ്കളാഴ്ചയോ മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തിലേറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്

 അനിശ്ചിതത്വം ഒഴിയുന്നു

അനിശ്ചിതത്വം ഒഴിയുന്നു

ഒടുവില്‍ മൂന്നാഴ്ചയായി നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ പരിഹാരമാവുകയാണ്. ശിവസേനയുമായി സഖ്യത്തിന് കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ അന്തിമ ധാരണയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ബിജെപിയെ പുറത്ത് നിര്‍ത്താനുള്ള അവസരം വിനിയോഗിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചു നിന്നു. ഇതോടെയാണ് അധ്യക്ഷ സോണിയാ ഗാന്ധി സഖ്യത്തിന് പച്ചക്കൊടി വീശിയത്.

 പൊതുമിനിമം പരിപാടി

പൊതുമിനിമം പരിപാടി

തൊട്ട് പിന്നാലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ചര്‍ച്ച നടത്തി.ഇരുപാര്‍ട്ടികളും സഖ്യത്തിന് തയ്യാറാണെന്ന നിലപാടില്‍ എത്തിചേരുകയായിരുന്നു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് തയ്യാറാക്കിയ പൊതുമിനിമം പരിപാടിയിലെ ശിവസേന നിലപാടാകും ഇനി നിര്‍ണായകമാവുക.

 അംഗീകരിച്ചിട്ടില്ല

അംഗീകരിച്ചിട്ടില്ല

മതേതരത്വത്തില്‍ ഉറച്ച് നില്‍ക്കുന്ന സഖ്യമാകണമെന്ന ആവശ്യം കോണ്‍ഗ്രസ് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ശിവസേന പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയ്ക്കാണ് പൊതുമിനിമം പരിപാടിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

 മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി പദം

അതേസമയം മുഖ്യമന്ത്രി പദം സംബന്ധിച്ച് സഖ്യത്തില്‍ ധാരണയായി. മുഖ്യമന്ത്രി കസേര ശിവസേന രണ്ടര വര്‍ഷം വീതം എന്‍സിപിയുമായി തുല്യമായി പങ്കിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി പദത്തിനായി എന്‍സിപി ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിക് റാവോ താക്കറെ പറഞ്ഞു.

 കൂടിക്കാഴ്ച നടത്തും

കൂടിക്കാഴ്ച നടത്തും

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചില വിഷയങ്ങളില്‍ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് പാര്‍ട്ടികളിലേയും നേതാക്കള്‍ തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തും, താക്കറെ പറഞ്ഞു.

 മുഖ്യമന്ത്രിയാര്?

മുഖ്യമന്ത്രിയാര്?

ചില വിഷയങ്ങളില്‍ കൂടി വ്യക്തത കൈവരാനുണ്ട്. അന്തിമ തിരുമാനം കൈക്കൊണ്ടാല്‍ ഗവര്‍ണറെ കാണേണ്ട സമയം പാര്‍ട്ടികള്‍ നിശ്ചയിക്കുമെന്നും താക്കറെ പറഞ്ഞു. അതേസമയം ആര് മുഖ്യമന്ത്രിയാകുമെന്നത് സംബന്ധിച്ച് ശിവസേനയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

 താക്കറെ വേണമെന്ന്

താക്കറെ വേണമെന്ന്

അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ ദിവസം ഉദ്ധവുമായി നടത്തിയ ചര്‍ച്ചയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകുന്നതിനോട് ഉദ്ധവിന് താത്പര്യമില്ലെന്നാണ് വിവരം.

 എംഎല്‍എമാരുടെ യോഗം

എംഎല്‍എമാരുടെ യോഗം

തന്‍റെ വസതിയായ മദോശ്രീയില്‍ വിളിച്ച് ചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലും ഉദ്ധവ് ഇക്കാര്യം അറിയിച്ചു. പുറത്ത് സര്‍ക്കാരില്‍ ഇടപെടാനാണ് ഉദ്ധവിന് താത്പര്യം എന്നാണ് സൂചന. ഇതോടെ മറ്റ് ചില പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേനയില്‍ നിന്നും ഉയരുന്നത്.

 റൗത്തിന്‍റെ പേര്

റൗത്തിന്‍റെ പേര്

ഇതോടെ ശിവസേന എംപി സഞ്ജയ് റൗത്തിന്‍റെ പേരാണ് പ്രധാനമായി ചര്‍ച്ചയാകുന്നത്. ഏക്നാഥ് ഷിന്‍റെയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന നേതാക്കള്‍.

 15-15-12 സീറ്റ് ഫോര്‍മുല

15-15-12 സീറ്റ് ഫോര്‍മുല

288 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 42 അംഗ മന്ത്രി സഭയാണ് ഉണ്ടാകുക. എംഎല്‍എമാര്‍ക്ക് ആനുപാതികമായി 15-15-12 എന്ന രീതിയിലാകും സീറ്റ് ഫോര്‍മുല. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. എന്‍സിപിയില്‍ നിന്ന് അജിത് പവാറിനേയും കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്തിനേയുമാണ് പരിഗണിക്കുന്നത്.

English summary
Next CM will from Shiv Sena's, NCP hasn't sought post, says Congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X