കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കേ ഇന്ത്യയിലെ ഗ്രാമത്തില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ പാലായനം ചെയ്യുന്നു; കാരണം...?

Google Oneindia Malayalam News

കൈറാന: ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. പാലായനം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അതീവ ഗൗരവമേറിയ വിഷയമാണിതെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെകടര്‍ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ഹിന്ദു കുടുംബത്തിന് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ആളുകള്‍ നാടുവിടാന്‍ നിര്‍ബന്ധിതരായതെന്ന് ബിജെപി എംപി ഹകും സിങ് പറഞ്ഞു. ഇരുന്നൂറ്റി അന്‍പതോളം വരുന്ന ഹിന്ദു കുടുംബങ്ങള്‍ക്ക് നിരന്തരം ഭീഷണി വരുന്നതിനാല്‍ പ്രദേശം വിട്ട് പോകാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് പരാതി.

Uttar Pradesh

വിരലിലെണ്ണാവുന്ന കവര്‍ച്ചാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തൊഴില്‍ ക്ഷാമത്തെ തുടര്‍ന്നാണ് ആളുകള്‍ മറ്റിടങ്ങളിലേക്ക് മാറി താമസിക്കുന്നതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം കൈറാനയില്‍ ഹിന്ദു സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു.

എന്നാല്‍ കുറ്റവാളികളെ കണ്ടെത്താനോ ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോലീസ് നിഷ്‌ക്രിയരായി തുടരുന്നതെന്നാണ് പ്രദേശ വാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2014ല്‍ വ്യാപാരി സഹോദരങ്ങളെ വെടിവെച്ച് കൊന്ന കേസിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ അക്രമികള്‍ക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ മുസ്ലീം സമുദായത്തില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടെന്ന ആരോപണം കൈറാന പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ രവീന്ദ്ര സിങ് നിഷേധിച്ചു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

English summary
The National Human Rights Commission (NHRC) sought a report within four weeks from the Akhilesh Yadav government on Friday following allegations that 250 Hindu families were forced to leave Kairana town in western Uttar Pradesh because of extortion and threats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X