Get Updates
Get notified of breaking news, exclusive insights, and must-see stories!

സനാതന്‍ സന്‍സ്തയെ പൂട്ടാന്‍ മഹാരാഷ്ട്ര ഒരുക്കമല്ല!!!

മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് എന്‍ഐഎയും ആഭ്യന്തര മന്ത്രാലയവും. തിങ്കളാഴ്ച മുംബൈ ഹൈക്കോടതിയിലാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്. പലതവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ സമര്‍പ്പിച്ചില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

മെയ് മാസത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചുവെന്നും സര്‍ക്കാരില്‍ നിന്ന് ഒരു തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായില്ലെന്നുമാണ് എന്‍ഐഎയുടെ അഭിഭാഷകനായ ജി ആര്‍ ശര്‍മ്മ കോടതിയില്‍ ഉന്നയിച്ച ആരോപണം.

maharashtra

സനാതന്‍ സന്‍സ്ത നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന 2012ല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുഎപിഎയുടെ മൂന്നാം വകുപ്പ് പ്രകാരം സംഘടനക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് എടിഎസ് ആവശ്യപ്പെട്ടത്. ഇതിന് പുറേ സഹോദര സംഘടനയായ ജനജാഗൃതി സമിതി, ധര്‍ണ്ണ ശക്തി എന്നീ സംഘടനകളും നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

യുക്തിവാദിയായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നവി മുംബൈ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ സമീര്‍ ഗെയ്ക്ക് വാദ് എന്നിവരും സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്. വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളുയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+