കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിനെതിരെ എഫ്‌ഐആര്‍; സ്ഥാപനങ്ങളില്‍ പരക്കെ റെയ്ഡ്, എന്‍ഐഎ പിടിമുറുക്കുന്നു

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസുമായി ബന്ധപ്പെട്ട പത്തിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ്

  • By Sandra
Google Oneindia Malayalam News

മുംബൈ: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലിം സമുദായത്തിനിടയില്‍ വര്‍ഗ്ഗീയ വളര്‍ത്തുന്നതിലും ഭീകരവാദം വളര്‍ത്തുന്നതിലും സാക്കിര്‍ നായിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വെള്ളിയാഴ്ചയായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സാക്കിര്‍ നായിക്ക് സ്ഥാപകനായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസുമായി ബന്ധപ്പെട്ട പത്തിടങ്ങളിലാണ് എന്‍ഐഎ ശനിയാഴ്ച റെയ്ഡ് നടത്തുന്നത്. മുംബൈ പരിസരങ്ങളില്‍ നടക്കുന്ന റെയ്ഡിന് മുംബൈ ലോക്കല്‍ പൊലീസിന്റെ സഹായവും ലഭിക്കും.

എന്‍ഐഎ കേസെടുത്തു

എന്‍ഐഎ കേസെടുത്തു

വെള്ളിയാഴ്ചയാണ് വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസെടുത്തത്. നായിക്കിനെതിരെ യുഎപിഎ ചുമത്തിയ എന്‍ഐഎ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 10, 13 18 വകുപ്പുകളും 153എ വകുപ്പും വിദേശത്തുള്ള സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിട്ടുണ്ട്.

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണം

ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളോടെ സാക്കിര്‍ നായിക്ക് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഭീകരര്‍ സാക്കിര്‍ നായിക്കിന്റെ തീവ്രമതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ബംഗ്ലാദേശ് കണ്ടെത്തിയത്.

മതംമാറ്റത്തിലും പങ്ക്

മതംമാറ്റത്തിലും പങ്ക്

ഇന്ത്യയിലെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കുന്നതിനൊപ്പം യുവാക്കളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിലും സാക്കിര്‍ നായിക്കും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും പങ്കുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഐസിസ് ബന്ധം ആരോപിച്ച് കണ്ടെത്തിയവരില്‍ നിന്നാണ് എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

ഐസിസും സാക്കിര്‍ നായിക്കും തമ്മിലെന്ത്

ഐസിസും സാക്കിര്‍ നായിക്കും തമ്മിലെന്ത്

കാസര്‍കോഡുനിന്നുള്ള യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചില ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ഇവരെ തീവ്രവാദത്തിലേയ്ക്ക് നയിച്ചത് മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ തീവ്രമതപ്രഭാഷണങ്ങളാണ്.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്ക്

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്ക്

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

സാക്കിര്‍ നായിക്കിനെ കുരുക്കാന്‍

സാക്കിര്‍ നായിക്കിനെ കുരുക്കാന്‍

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദിയിലേക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തയ്യാറായിട്ടില്ല. പിതാവിന്റെ മരണത്തെ തുടര്‍ന്ന് നായിക്ക് ഇന്ത്യയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നുവെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്ക് സാക്കിര്‍ നായിക്ക് എത്തിയിരുന്നില്ല.

English summary
A team of the National Investigation Agency reached the office of controversial Islamic preacher, Dr Zakir Naik and filed an FIR. The team would investigate the Islamic Research Foundation run by Naik.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X