Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകം,സന്യാസിനിയെ എന്‍എഐ വെറുതെവിട്ടു

pragya-singh
ഭോപ്പാല്‍: ആര്‍എസ്എസ് പ്രചാരക് സുനില്‍ ജോഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനപ്രതികളിലൊരാളായ സാധ്വി പ്രഗ്യ സിംഗ് താക്കൂര്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിടാന്‍ കേസ് അന്വേഷിയ്ക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ കുറ്റക്കാരനെന്ന് മദ്ധ്യപ്രദേശ് പൊലീസ് കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്നും എന്‍എഐ. 2007 ഡിസംബര്‍ 27 നാണ് സുനില്‍ ജോഷി കൊല്ലപ്പെടുന്നത്. 2006 ലെ മാലെഗാവ് സ്‌ഫോടനം, 2007 ലെ സംഝോധം സ്‌ഫോടനം, അജ്മീര്‍ സ്‌ഫോടനം എന്നിവയിലെല്ലാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ജോഷി.

കേസുമായി ബന്ധപ്പെട്ട് 2011 ലാണ് പ്രഗ്യ സിംഗ് താക്കൂര്‍, ഹര്‍ഷദ് സോളങ്കി, വസുദേവ് പര്‍മാര്‍, ആനന്ദ് രാജ് കടാരിയ, രാമചന്ദ്ര പട്ടേല്‍ എന്നിവരെ പ്രതിചേര്‍ത്തത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകമാണ് ജോഷിയുടേതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മദ്ധ്യപ്രദേശ് പൊലീസ് നല്‍കിയ കുറ്റ പത്രത്തില്‍ പറയുന്ന പ്രതികള്‍ക്കാര്‍ക്കും തന്നെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് എന്‍ഐഎ പറയുന്നത്.

2011 ഫെബ്രുവരി 27 നാണ് താക്കൂറിനെ മുബൈയിലെ ജെജെ ഹോസ്പിറ്റലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മാലേഗാവ് സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് താക്കൂര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകമെന്ന് പൊലീസ് വിശേഷിപ്പിച്ച ജോഷിയുടെ കൊലപാതകം 2011 ലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്.

സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതത്തെത്തുടര്‍ന്ന് ഹിന്ദുത്വ തീവ്രവാദ സംഘങ്ങള്‍ തമ്മിലുള്ള ഗൂഢാലോചനയുടേയും പകപോക്കലിന്റെയും പേരിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. സംഝോധ സ്‌ഫോടനം, മക്ക മസ്ജിദ്, അജ്മീര്‍ സ്‌ഫോടനം എന്നിവയുടെയെല്ലാം സൂത്രധാരന്‍ സുനില്‍ ജോഷിയായിരുന്നെന്നും സന്യാസി കുറ്റസമ്മതം നടത്തി.

കേസില്‍ നാല് പ്രതികളെ മാത്രമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ലോകേഷ് ഷര്‍മ്മ, രാജേന്ദ്ര പെഹല്‍വാന്‍, ജിതേന്ദര്‍ ശര്‍മ്മ, ജിലീപ് ജഗ്താപ് എന്നിവരാണ് എന്‍ഐഎ കണ്ടെത്തിയ പ്രതികള്‍. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോഷി ഭീഷണിയായിരുന്നെന്നും അയാള്‍ പൊലീസില്‍ കീഴടങ്ങി കുറ്റസമ്മതം നടത്താന്‍ തയ്യാറായിരുന്നെന്നും ശര്‍മ്മ പറഞ്ഞു.ഇതാണ് കൊലപാകത്തില്‍ കലാശിച്ചത്.

താക്കൂര്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+