• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമൈക്രോണ്‍ വകഭേദം: ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ, കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

Google Oneindia Malayalam News

ലക്‌നൗ: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരികരിക്കുന്നത്. ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.

ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പകവീട്ടല്‍; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരതഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പകവീട്ടല്‍; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരത

കൂടാതെ, 200 പേര്‍ക്ക് മാത്രമേ വിവാഹങ്ങളിലും സാമൂഹിക ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയൂ, ആവശ്യമായ എല്ലാ കോവിഡ്-സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എല്ലാ കടയുടമകളോടും വ്യാപാരികളോടും മാസ്‌ക് ഇല്ലാത്തവര്‍ക്ക് സാധനം നല്‍കില്ലെന്ന നയം പിന്തുടരാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

1

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുപിയില്‍ എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശിന് ശേഷം രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി തിരഞ്ഞെടുപ്പ് നടക്കുന്ന യുപി.

2

അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. നേരത്തെ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശിലെ രാത്രി കര്‍ഫ്യൂ ഉത്തരവ്.

3

ഈ വര്‍ഷമാദ്യം നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രചാരണ റാലികളില്‍ മാസ്‌ക് ധരിക്കാതെയോ സാമൂഹിക അകലം പാലിക്കാതെയോ - ആയിരക്കണക്കിന് ആളുകളെ കുറിച്ച് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഈ വിഷയം ചൂണ്ടിക്കാണിച്ചത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്ന് ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. .

4

വ്യാഴാഴ്ച യുപിയിലുടനീളം 31 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതിദിനം കണ്ടെത്തിയ പതിനായിരക്കണക്കിന് കേസുകളേക്കാള്‍ വളരെ കുറവാണ് ഇത്. സംസ്ഥാനത്ത് ഇതുവരെ രണ്ട് ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

5

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 7,500-ല്‍ താഴെ പുതിയ കൊവിഡ് കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ ഒമൈക്രോണ്‍ കോവിഡ് കേസുകളുടെ എണ്ണം 358 ആണ്. മഹാരാഷ്ട്രയില്‍ 88, ഡല്‍ഹി (67), തെലങ്കാന (38), തമിഴ്‌നാട് (34), കര്‍ണാടക (31), ഗുജറാത്ത് (30) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. കേരളം, രാജസ്ഥാന്‍, ഹരിയാന, ഒഡീഷ, ജമ്മു കശ്മീര്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ചണ്ഡീഗഡ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

6

എന്നിരുന്നാലും, പ്രതിദിന സംഖ്യകള്‍ കുറവാണെങ്കിലും, വൈറസിന്റെ ക്രമാനുഗതമായി വര്‍ധിക്കുന്ന 'ആര്‍' ഘടകം അല്ലെങ്കില്‍ പുനരുല്‍പ്പാദന നിരക്കിനെക്കുറിച്ച് വിദഗ്ധര്‍ ആശങ്കാകുലരാണ്, ഇത് അണുബാധകള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മാരകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയാണ് ഒമൈക്റോണ്‍ വേരിയന്റെന്ന് ചൊവ്വാഴ്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് കേസുകളുടെ ഒരു പുതിയ തരംഗത്തെ മുന്‍കൂട്ടി മികച്ച രീതിയില്‍ ആസൂത്രണം ചെയ്യുന്നതിനും ടെസ്റ്റിംഗ്, ട്രാക്കിംഗ്, കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും കോവിഡ് 'വാര്‍ റൂമുകള്‍' വീണ്ടും സജീവമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
  English summary
  Night curfew announced in UP in the wake of Omicron Spread
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X