കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ രാത്രി കര്‍ഫ്യു; യുപി തെരഞ്ഞെടുപ്പ് വൈകിപ്പിക്കണമെന്ന് കോടതി, ഒമൈക്രോണ്‍ 300

Google Oneindia Malayalam News

ന്യുഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ദിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. മധ്യപ്രജദേശില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെല്‍മൈക്രോണ്‍ പുതിയ വകഭേദമോ? പേര് ചര്‍ച്ചയാകുന്നു, ഇങ്ങനൊരു വകഭേദമില്ലെന്ന് വിദഗ്ധര്‍ഡെല്‍മൈക്രോണ്‍ പുതിയ വകഭേദമോ? പേര് ചര്‍ച്ചയാകുന്നു, ഇങ്ങനൊരു വകഭേദമില്ലെന്ന് വിദഗ്ധര്‍

നിലവില്‍ മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഒമൈക്രോണ്‍ വേരിയന്റിന്റെ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കര്‍ണാടകയും ഡല്‍ഹിയും കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി കൂട്ടംകൂടുന്നത് നിരോധിച്ചിരുന്നു.

1

ഇന്ത്യയില്‍ 300 കടന്ന് ഒമൈക്രോണ്‍ രോഗികള്‍. റാലികള്‍ നിയന്ത്രിക്കണമെന്നും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടു്പപിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രീയ കൂടിചേരലുകള്‍ ഒഴിവാക്കണമെന്നും മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധിക്കുമെങ്കില്‍ അതു ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. അതേസമയം ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കോവിഡ് അവലോകന യോഗവും ചേര്‍ന്നിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തുടനീളമുള്ള പകര്‍ച്ചവ്യാധി സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

2

ഏറ്റവും അവസാനത്തെ വിവരങ്ങള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 80 പേര്‍ക്കാണഅ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടാമതായി ഡല്‍ഹിയാണ് 64 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 24 കേസുകളും, രാജസ്ഥാനില്‍ 21, കര്‍ണാടകയില്‍ 31 എന്നിങ്ങനെയാണ് നിലവിലെ കോവിഡ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം. ക്രിസ്തുമസ് പുതുവത്ര ദിനങ്ങളില്‍ വൈറസിന്റെ പകര്‍ച്ച കുറക്കുന്നതിനായി നിരവധി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3

ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വകഭേദങ്ങളുടെ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുര്‍ബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. പ്രത്യേകിച്ച് അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. വാക്‌സിനേഷന്‍ കുറഞ്ഞയിടങ്ങളില്‍ ഒമൈക്രോണ്‍ തീവ്രമാകാന്‍ സാധ്യതയുണ്ടെന്നും ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്നും പൊസിറഅറീവ് കേസുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ക്രിസ്മസിനും പുതുവര്‍ഷത്തിനും മുന്നോടിയായി പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

4

ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. തങ്ങളുടെ തയ്യാറെടുപ്പുകള്‍ കാരണം ലക്ഷകണക്കിന് കോവിഡ് കേസുകല്‍ പിടിച്ച്‌കെട്ടാന്‍ സാധിച്ചിട്ടുണ്ടെന്നും ദിനേപ്രതി മൂന്ന് ലക്ഷം പേരെ രേഗികളെ പരിശോധിക്കാനുള്ള ക്രമീകരണം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ കൊവിഡ്-19 ന്റെ ഡെല്‍റ്റ തരംഗം ഒന്നാകെ വിഴുങ്ങിയിരുന്നു. പ്രതിദിന കേസുകളുടെ എണ്ണം 28,000 കടന്നിരുന്നു. അരവിന്ദ് കെജ്രിവാള്‍ പറയുന്നതനുസരിച്ച്, ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ മൂന്നിരട്ടിയിലധികം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് വ്യക്തമാകുന്നത്.

5

നേരിയ രോഗലക്ഷണങ്ങളുള്ള രോഗികള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും ആശുപത്രികളില്‍ പോകരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഹോം ഐസൊലേഷന്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്തുകയാണെന്നും ഹോം ഐസൊലേഷന്‍ മൊഡ്യൂളിന് കീഴില്‍, ഞങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെ അവരുടെ വസതിയില്‍ സന്ദര്‍ശിക്കുകയും ടെലി കൗണ്‍സലിംഗ് നടത്തുകയും അവര്‍ക്ക് ഓക്സിമീറ്ററുകള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കൊവിഡ് കേസുകൾ ഇന്ന് 3000 ത്തിൽ താഴെ..54 മരണം..ഇനി ചികിത്സയിൽ 26,605 പേർകേരളത്തിൽ കൊവിഡ് കേസുകൾ ഇന്ന് 3000 ത്തിൽ താഴെ..54 മരണം..ഇനി ചികിത്സയിൽ 26,605 പേർ

6

ഇന്ത്യയില്‍ നല്‍കിയ കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ വ്യാഴാഴ്ച 140.24 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരം 7 മണി വരെ 51 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. രാത്രി വൈകുമ്പോഴുള്ള അന്തിമ റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുന്നതോടെ പ്രതിദിന വാക്സിനേഷന്‍ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ജനുവരി 16 ന് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചുവെന്നും ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പ് നല്‍കി. മുന്‍നിര പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ ഫെബ്രുവരി 2 മുതലാണ് ആരംഭിച്ചിരുന്നത്.

English summary
night curfew to imposed in madhyapradesh; omicron case in india at 300
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X