കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി സ്ഥാനാര്‍ത്ഥികളില്‍ പകുതിയും കോടീശ്വരര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി എന്ന് പറഞ്ഞാല്‍ സാധാരണക്കാരന്‍ എന്നാണ് അര്‍ത്ഥം. പക്ഷേ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയെടുത്താന്‍ അങ്ങനെ തോന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ സ്വത്ത് വിവരം വെളിപ്പെടുത്തിയവരില്‍ പകുതി പേരും നല്ല കോടീശ്വരന്‍മാരാണ്.

ദില്ലി നിയമസഭ തിരഞ്ഞടെുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ 18 സ്ഥാനാര്‍ത്ഥികളുുടെ സ്വത്ത് വിവരങ്ങളാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒമ്പത് പേരും കോടികളുടെ സ്വത്തുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്.

AAP

ഒമ്പത് കോടീശ്വരന്‍മാരില്‍ ഏറ്റവും ധനികയായിട്ടുള്ളത് പഴയ മാധ്യമ പ്രവര്‍ത്തകയായ ഷാസിയ ഇല്‍മിയാണ്. ഇവര്‍ക്കും ഭര്‍ത്താവ് സാജിര്‍ സിറാജ് മാലിക്കിനും കൂടി 30 കോടി രൂപയുടെ ആസ്തിയുണ്ട്. വാര്‍ത്ത അവതാരികയായിരുന്ന ഷാസിയ ഇല്‍മി ആര്‍കെ പുരം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ബര്‍ഖ സിങ് ആണ് നിലവില്‍ ഈ മണ്ഡലത്തിലെ എംഎല്‍എ.

സ്ഥാനാര്‍ത്ഥിത്വ വിവാദം കൊണ്ട് പ്രസിദ്ധനായ ദേശ് രാജ് രാഘവ് ആണ് പണക്കൊഴുപ്പുള്ള എഎപി സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമന്‍. 12 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. പ്രദേശിക പ്രവര്‍ത്തകരുടെ എതിര്‍പ്പാണ് ദേശ് രാജ് രാഘവിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമാക്കിയത്. ഉത്തംനഗറില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

ബാക്കിയുള്ള ഏഴ് കോടീശ്വര സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇങ്ങനെയാണ്...

1. ബല്‍ജിത് സിങ് മാന്‍- 8.67 കോടി

2. ഗിരീഷ് സോണി- 1.25 കോടി

3. പ്രിത് പാല്‍ സിങ്- 1.7 കോടി

4. ജര്‍ണെയ്ല്‍ സിങ്- 1.7 കോടി

5. മഹീന്ദര്‍ യാദവ്- 1.57 കോടി

6. നരേന്ദര്‍ സിങ് സെജ്വാള്‍- 3.07 കോടി

7. ധരംബീര്‍ സിങ് -1.04 കോടി

English summary
Of just 18 Aam Aadmi Party affidavits that have been uploaded on the Delhi Election Commission site so far, nine candidates have declared assets worth over a crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X