തമിഴ്‌നാട്ടില്‍ വാഹനപകടത്തില്‍ ഒമ്പത് മരണം
മധുര: തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ സെമ്പട്ടിയില്‍ കാര്‍ ലോറിയിലിടിച്ച് ഒമ്പതുപേര്‍ മരിച്ചു.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വതല്‍ഗുണ്ട് ഹൈവേയിലായിരുന്നു സംഭവം. അബ്ദുല്‍ റഹീം(52 ) ,അബ്ദുള്‍ റഹ്മാന്‍(35), മുഹമ്മദ് വലീബുല്ല(25) , അലീബ(22), തമീം ഉള്‍ അന്‍സാരി, സയ്യിദ് ഇബ്രാഹീം (25), പജീറുല്ലാഹ്(32), അബു സാലി(28), ഡ്രൈവര്‍ മോഹന്‍ ( 49 ) എന്നിവരാണ് മരണപ്പെട്ടത്.

കരൂര്‍ ജില്ലയിലെ മഖ്ദൂമിയ അറബിക് കോളേജില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ സംഘമാണ് അപകടത്തില്‍ പെട്ടത്, ഇവരുടെ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ദിശയില്‍ വന്ന പാല്‍കയറ്റിയ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒമ്പത് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മരിച്ചവര്‍ തമിഴ്‌നാട് കരൂര്‍ സ്വദേശികളാണ്.

കൊടൈക്കനാലില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഗസ്റ്റ് ഹൗസിന്റെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുകയായിരുന്നു ഇവര്‍. ടാങ്കര്‍ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ













Click it and Unblock the Notifications