കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയയെ പിച്ചിച്ചീന്തിയ'കുട്ടിക്കുറ്റവാളി'സ്വതന്ത്രന്‍;നിയമം ലംഘിയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ജ്യോതി സിംഗ് എന്ന പെണ്‍കുട്ടിയെ അതി ക്രൂരമായി പിച്ചിച്ചീന്തിയ കാപാലിക കൂട്ടത്തിലെ പ്രായപൂര്‍ത്തിയാകാത്ത 'കുറ്റവാളി'യെ സ്വതന്ത്രനാക്കാന്‍ സുപ്രീം കോടതി തീരുമാനം. ദില്ലി വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താലാണ് ഇയാള്‍ സ്വതന്ത്രനാക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ജുവനൈല്‍ ഹോമില്‍ നിന്ന് മോചിപ്പിയ്ക്കപ്പെട്ട ഈ യുവാവിനെ ഒരു എന്‍ജിഒയ്‌ക്കൊപ്പമാണ് പാര്‍പ്പിച്ചിരിയ്ക്കുന്നത്.

സുപ്രീം കോടതി വിധിയ്‌ക്കെതിരെ ദില്ലി വനിത കമ്മീഷന്‍ നല്‍കിയ ഹര്‍ജിയും തള്ളുകയായിരുന്നു. നിലവിലെ നിയമങ്ങള്‍ ലംഘിയ്ക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം

കേസിലെ 'കുട്ടിക്കുറ്റവാളി' മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമിലെ തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇത്രയുമായിരുന്നു കോടതി ഇയാള്‍ക്ക് വിധിച്ച ശിക്ഷ.

ശിക്ഷ നീട്ടാനാവില്ല

ശിക്ഷ നീട്ടാനാവില്ല

നിലവിലെ നിയമങ്ങ്ള്‍ പ്രകാരം 'കുട്ടിക്കുറ്റവാളിയുടെ' ശിക്ഷാ കാലാവധി നീട്ടാനാവില്ലെന്നാണ് വനിത കമ്മീഷന്‍ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്.

മൗലികാവശങ്ങളുടെ ലംഘനം

മൗലികാവശങ്ങളുടെ ലംഘനം

പ്രതിയുടെ ശിക്ഷാ കാലാവധി നീട്ടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.

 പുതിയ പൗരന്‍

പുതിയ പൗരന്‍

ജുവനൈല്‍ ഹോമില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ പ്രതിയുടെ രേഖകളില്‍ നിന്ന് എല്ലാ കുറ്റകൃത്യങ്ങളും നീക്കം ചെയ്യും. പുതിയ പൗരനാക്കും!!!

അന്ന് പതിനെട്ട് തികഞ്ഞില്ല

അന്ന് പതിനെട്ട് തികഞ്ഞില്ല

പതിനെട്ട് വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ശേഷിയ്‌ക്കെയാണ് ജ്യോതി സിംഗിനെ ഇയാളും സംഘവും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇപ്പോള്‍ 21 വയസ്സ് തികഞ്ഞിരിയ്ക്കുന്നു.

കൂട്ടത്തിലെ ക്രൂരന്‍

കൂട്ടത്തിലെ ക്രൂരന്‍

അന്ന് ജ്യോതി സിംഗിനെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഈ കുറ്റവാളി ആയിരുന്നു എ്ന്നാണ് റിപ്പോര്‍ട്ട്.

പ്രതീക്ഷിച്ചത് തന്നെ

പ്രതീക്ഷിച്ചത് തന്നെ

സുപ്രീം കോടതിയുടെ വിധി ഇത് തന്നെ ആകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്നാണ് ജ്യോതിയുടെ മാതാവ് പ്രതികരിച്ചത്.

സമിതിയും ഇല്ല

സമിതിയും ഇല്ല

കുട്ടിക്കുറ്റവാളിയെ നിരീക്ഷിയ്ക്കാന്‍ പ്രത്യേക മിതിയെ വയ്ക്കണം എന്ന ആവശ്യവും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും കോടതി തള്ളി.

കോടതിയ്ക്കും ആശങ്ക

കോടതിയ്ക്കും ആശങ്ക

കുട്ടിക്കുറ്റവാളിയെ സ്വതന്ത്രനാക്കുന്നതില്‍ കോടതിയ്ക്കും ആശങ്കയുണ്ട്. പക്ഷേ നിലവിലെ നിയമപ്രകാരമേ കോടതിയ്ക്ക് പ്രവര്‍ത്തിയ്ക്കാനാവൂ.

നിയമഭേദഗതി

നിയമഭേദഗതി

ബൈലനീതി നിയമ പ്രകാരമാണ് 'കുട്ടിക്കുറ്റവാളി' സ്വതന്ത്രനാക്കപ്പെട്ടത്. ബാലനീതി നിയമം വേണമെങ്കില്‍ ഉടന്‍ തന്നെ ഭേദഗതി ചെയ്യാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Nirbhaya case: Can't take away right of a person in absence of law, says SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X