ജ്യോതി സിംഗിന് നീതി ലഭിച്ചോ?കുട്ടികുറ്റവാളിയുടെ മോചനം വൈകിട്ട്, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ദില്ലി: കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി വനിതാ കമ്മീഷന്‍ ശനിയാഴ്ച അര്‍ധ രാത്രി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇത് തിങ്കളാഴ്ച പരിഗണിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ മോചനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ ഹര്‍ജി വെക്കേഷന്‍ ബെഞ്ചിന് കൈമാറിയത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാവും നാളെ കേസ് പരിഗണിക്കുക. നേരത്തെ മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പുലര്‍ച്ചെ മൂന്നു മണിക്ക് കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ഇതിന് സമാനമായി ദില്ലി വനിതാ കമ്മീഷന്റെ ഹര്‍ജി രാത്രി തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ അതുണ്ടായില്ല.

ജുവനൈല്‍ ഹോമില്‍ മൂന്നുവര്‍ഷം തടവിലായിരുന്ന കുട്ടികുറ്റവാളിയുടെ മനോനിലയില്‍ മാറ്റമുണ്ടായില്ല എന്നതടക്കമുള്ള കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമൂഹത്തിന് ഭീഷണിയായ കുറ്റവാളിയുടെ മനോനില പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം കുട്ടികുറ്റവാളിയെ ജുവനൈല്‍ ഹോമില്‍ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച ജ്യോതിസിംഗിന്റെ മാതാപിതാക്കളെ പോലിസ് അറ്‌സ്റ്റ് ചെയ്തു നീക്കി. പ്രിതിയുടെ ജീവന് ഭീഷണിയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പോലിസ് പറഞ്ഞു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഞായറാഴ്ച വൈകിട്ട് പ്രതിയെ ബന്ധുക്കള്‍ക്ക് നല്‍കാനാണ് തീരുമാനം.












Click it and Unblock the Notifications