കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാര്‍ച്ച് 20 ലേത് ജീവിച്ചിരിക്കുന്നവരുടെ പ്രഭാതം'; ശിക്ഷ നടപ്പാക്കുന്നത് വരെ പോരാടും: ആശാ ദേവി

  • By Anupama
Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്ന മാര്‍ച്ച് 20 ലെ പ്രഭാതം നമ്മള്‍ ജീവിച്ചിരിക്കുന്നവരുടെ പ്രഭാതമായിരിക്കുമെന്ന് നിര്‍ഭയയുടെ അമ്മ ആശ ദേവി. കേസില്‍ ദില്ലി കോടതി പ്രതികള്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറഖപ്പെടുവിച്ചതിന് പിന്നാലെയാണ് ആശ ദേവിയുടെ പ്രതികരണം. പ്രതികളെ തൂക്കിലേറ്റുന്ന നിമിഷം വരെ പോരാട്ടം തുടരുമെന്നും മാര്‍ച്ച് 20 ന് തന്നെ അത് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും ആശ ദേവി മാധ്യമങ്ങളോട് പറഞ്ഞു.

nirbhaya

നാല് പ്രതികളുടേയും ദയാ ഹരജി തള്ളിയ സാഹചര്യത്തിലാണ് മാര്‍ച്ച് 20 ന് പ്രതികളെ തൂക്കിലേറ്റാന്‍ ദില്ലി കോടതി ഉത്തരവിടുന്നത്. കേസില്‍ കോടതി പുറപ്പെടുവിക്കുന്ന നാലാമത്തെ മരണവാറണ്ടാണിത്.

ഏന്തെങ്കിലും തരത്തിലുള്ള സാധ്യതയുണ്ടെങ്കില്‍പ്രതികള്‍ക്ക് ശിക്ഷ നടപ്പിലാക്കുന്നത് തനിക്ക് കാണണമെന്നും ആശ ദേവി പ്രതികരിച്ചു.

പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്തയായിരുന്നു ഏറ്റവും ഒടുവില്‍ ദയാ ഹരജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാഷ്ട്രപതി പവന്‍ ഗുപ്തയുടെ ദയാഹരജി തള്ളിയിരുന്നു. ഇതോടെ വധശിക്ഷയില്‍ നിയമപരമായി രക്ഷപ്പെടാനുള്ള പ്രതികളുടെ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.

ദില്ലി തീഹാര്‍ ജയിലിലാണ് നിര്‍ഭയ കേസില്‍ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍. കോടതി ആദ്യത്തെ മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം പ്രതികള്‍ നിരന്തരം ഹരജികളുമായി കോടതിയെ സമീപിച്ചിരുന്നു. നാല് പ്രതികളും രാഷ്ട്രപതിക്ക് ദയാ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.

2012 ഡിസംബര്‍ 16 നാണ് രാജ്യതലസ്ഥാനത്ത് വെച്ച് നിര്‍ഭയ കൊല്ലപ്പെടുന്നത്. ഓടുന്ന ബസ്സില്‍വെച്ച് ആറ് പേര്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ചികിത്സക്കിടെ ഡിസംബര്‍ 28 നാണ് നിര്‍ഭയ സിംഗപ്പൂരില്‍ വെച്ച് മരണപ്പെട്ടത്. പ്രതികളിലൊരാളായ രാംസിംഗ് ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാവാത്ത പ്രതി ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

English summary
Nirbhaya Case: "The morning of March 20 will be the morning of our lives," said Nirbhaya's mother Asha Devi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X