നിതീഷിന് മുന്നില്‍ വാതില്‍ അടച്ചതാണെന്ന് ഗിരിരാജ്, ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സുശീല്‍ മോദി
ന്യൂഡല്‍ഹി: നിതീഷ് കുമാറിന്റെ എന്‍ഡിഎയിലേക്ക് വരവ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സുശീല്‍ കുമാര്‍ മോദി. കുടുംബ രാഷ്ട്രീയത്തിനെ നിതീഷ് വിമര്‍ശിച്ചതിനെ മോദി പ്രശംസിക്കുകയും ചെയ്തു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷുമായുള്ള സഖ്യം വരാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന് ജെഡിയുവുമായി സഖ്യമുണ്ടാക്കുന്നതിന് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മോദി പറഞ്ഞു.
അതേസമയം ബീഹാറിലെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ബിജെപി െൈഹക്കമാന്ഡ്. കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന നല്‍കിയത് അടക്കം കൃത്യമായ നീക്കങ്ങള്‍ നടത്തിയാണ് നിതീഷിനെ വീണ്ടും എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചത്.

നിതീഷ് കുടുംബ രാഷ്ട്രീയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് കഴിഞ്ഞു. ബീഹാറിലെ ബിജെപി കേന്ദ്ര തീരുമാനത്തിനൊപ്പമാണ്. അവര്‍ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2022ലാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തിലെത്തിയത്. നേരത്തെ കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിച്ചിരുന്നു നിതീഷ്.
കര്‍പ്പൂരി താക്കൂര്‍ തന്റെ കുടുംബാംഗങ്ങളെ ആരെയും ഭരണത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. സാധാരണ ജനങ്ങളെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. എന്നാല്‍ ചില ആളുകള്‍ സ്വന്തം കുടുംബത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന്, നേതാക്കളാക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന്, ലാലു പ്രസാദ് യാദവിനെ ലക്ഷ്യമിട്ട് നിതീഷ് പറഞ്ഞിരുന്നു.
അതേസമയം നിതീഷ് ലാലുവിനെ പലപ്പോഴായി ഭയപ്പെടുത്തുകയാണ്. താന്‍ ബിജെപിക്കൊപ്പം പോവുമെന്നാണ് ഭീഷണി. എന്നാല്‍ ബിജെപിയുടെ വാതിലുകള്‍ അദ്ദേഹത്തിന് മുന്നില്‍ അടച്ചിട്ടിരിക്കുകയാണെന്ന് മാത്രം അദ്ദേഹം ഒരിക്കലും പറയില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. നിതീഷിനെ സഖ്യത്തിലേക്ക് കൊണ്ടുവരില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
നിതീഷ് സഖ്യം വിടുമെന്ന സൂചനയ്ക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ജെഡിയു നേതാക്കളായ ലാലന് സിംഗ്, വിജയ് കുമാര്‍ ചൗധരി, എന്നിവരെല്ലാം നിതീഷുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലാലു പ്രസാദ് ക്യാമ്പില്‍ ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ലാലു ഭൂരിപക്ഷം ഉറപ്പാക്കും മുമ്പ് നിയമസഭ പിരിച്ചുവിടാനുള്ള ശ്രമവും നിതീഷ് നടത്തിയേക്കും. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ നിതീഷിനെതിരെ പരോക്ഷമായി നടത്തിയ വിമര്‍ശനം പ്രശ്നം വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്. തേജസ്വി യാദവും റാബ്രി ദേവി അടക്കം ലാലുവിന്റെ യോഗത്തിലുണ്ട്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications