ആര്‍ജെഡിയുടെ ഇഫ്താര്‍ പണിയാകുമോ? 2025 വരെ നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ച് പറഞ്ഞ് മോദി
പാട്ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് 2025 വരെ നിതീഷ് കുമാര്‍ തുടരുമെന്ന് രാജ്യസഭാ എം പിയും ബീഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാറിനെ മാറ്റി ബി ജെ പി മുഖ്യമന്ത്രി സ്ഥാനം കൈയേറുമെന്ന് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും സുശീല്‍ മോദി ആരോപിച്ചു. നിതീഷ് കുമാറിനെ മാറ്റാന്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും നടക്കുന്നില്ല എന്നും സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറിലെ എന്‍ ഡി എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിട്ടും പ്രതിപക്ഷം ബി ജെ പിയുടെ മുഖ്യമന്ത്രിയെ അവരോധിക്കുമെന്ന് കള്ളം പ്രചരിപ്പിക്കുകയാണ്, സുശീല്‍ മോദി പറഞ്ഞു. അടുത്തിടെ നടന്ന ബൊച്ചാഹ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തോടെ നിതീഷ് കുമാറിനെ മാറ്റാന്‍ ബി ജെ പി ആഗ്രഹിക്കുന്നു എന്ന പ്രതിപക്ഷം പറഞ്ഞിരുന്നു. ബിഹാറില്‍ ബി ജെ പിയും ജെ ഡി യുവും സഖ്യത്തിലാണ് ഭരണം നടത്തുന്നത്. ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ജെ ഡി യുവിന് ബി ജെ പി മുഖ്യമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് എന്‍ ഡി എ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ 2025ന് മുമ്പ് നിതീഷ് കുമാറിനെ പുറത്താക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. 2025 വരെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ ഡി എയ്ക്ക് അധികാരമുണ്ടെങ്കില്‍ മാറ്റത്തിന്റെ ചോദ്യം ഉദിക്കുന്നില്ല. നിതീഷ് കുമാറിനെ മാറ്റി നിര്‍ത്തുന്നത് പോലെ എല്ലാത്തരം അസംബന്ധ ഊഹാപോഹങ്ങളും ഉയര്‍ത്തി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്,'' സുശീല്‍ മോദി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി ബിജെപി നേതാവായിരിക്കണം എന്നും ദേശീയ രാഷ്ട്രീയത്തിലേക്കായി നിതീഷ് കുമാറിനെ ഡല്‍ഹിയിലേക്ക് അയക്കുമെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി പല ബി ജെ പി നേതാക്കളും പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നിതീഷ് കുമാര്‍ പ്രതിപക്ഷമായ ആര് ജെ ഡി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെ ഡി യുവിനോടുള്ള ബി ജെ പിയുടെ നിലപാട് മയപ്പെട്ടതായി കാണുന്നത്. മുന്‍പും പല തവണയായി സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനം ചോദ്യം ചെയ്തുള്ള നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തേജസ്വി യാദവിന്റെ വീട്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുത്തത്. 2017-ല്‍ ജെ ഡി യു - ആര് ജെ ഡി - കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ബി ജെ പിയ്ക്കെതിരെ മത്സരിച്ച് അധികാരത്തിലെത്തിയിരുന്നു.

എന്നാല്‍ പിന്നീട് ജെ ഡി യു മഹാസഖ്യം ഉപേക്ഷിച്ച് ബി ജെ പിയുമായി കൂട്ടുകൂടുകയായിരുന്നു. നിതീഷ് കുമാറും ലാലു പ്രസാദ് യാദവിന്റെ കുടുംബവും തമ്മിലുള്ള ബന്ധം അതോടെ അടിതെറ്റിയിരുന്നു. 2020 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി, ജെ ഡി യുവിനേക്കാള്‍ സീറ്റ് നേടിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ബി ജെ പി നേതാക്കള്‍ തരം കിട്ടുമ്പോഴെല്ലാം ജെ ഡി യുവിനെ പ്രതിരോധത്തിലാക്കിയിരുന്നു.

നിതീഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും ബി ജെ പി മുഖ്യമന്ത്രിയുണ്ടാകണം എന്നും ചില ബി ജെ പി എം എല്‍ എമാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ സ്ഥാനാര്ത്ഥിയേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications