കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ആ മോഹം നടക്കില്ല.... നോ പറഞ്ഞ് അഖിലേഷ് യാദവ്, യുപിയില്‍ സഖ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ മോഹം നടക്കില്ല. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം അഖിലേഷ് പറഞ്ഞത്. കോണ്‍ഗ്രസുമായി മാത്രമല്ല, ബിഎസ്പിയുമായും സഖ്യമില്ലെന്നാണ് അഖിലേഷിന്റെ നിലപാട്. യുപിയില്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്നും അഖിലേഷ് പറഞ്ഞു. ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ കടുത്ത രോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

1

യുപിയില്‍ പണപ്പെരുപ്പത്തില്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. കര്‍ഷകരെ സര്‍ക്കാര്‍ പരിഗണിക്കുന്ന് പോലുമില്ല. അവരെയും ജനങ്ങളെയും ഒരേപോലെ ദ്രോഹിക്കുകയാണ്. ഈ ജനങ്ങള്‍ യോഗി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. ജനങ്ങളെ കൊവിഡ് രണ്ടാം തരംഗം വന്നപ്പോള്‍ കൈവിട്ട സര്‍ക്കാരണ് യുപിയിലുള്ളത്. ആശുപത്രികളില്‍ കിടക്കകള്‍ക്കും ഓക്‌സിജനും ചികിത്സയ്ക്കുമായി സ്വന്തം വഴി നോക്കേണ്ടി വന്ന ഗതികേടാണ് ജനങ്ങള്‍ക്കുണ്ടായത്. എസ്പി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളാണ് ബിജെപിയുടെ കാലത്ത് ഉണ്ടായിരുന്നതെന്നും അഖിലേഷ് ആരോപിച്ചു.

ബിഎസ്പിയുമായോ കോണ്‍ഗ്രസുമായോ സഖ്യം വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമുണ്ട്. അവരുമായി മുമ്പുണ്ടായിരുന്ന സഖ്യം വേണ്ടത്ര വിജയിച്ചിരുന്നില്ല. അതേസമയം ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. വലിയ പാര്‍ട്ടികളുമായി യാതൊരു സഖ്യവും ഇത്തവണ സമാജ് വാദി പാര്‍ട്ടിക്കുണ്ടാവില്ല. യുപിയിലെ ജനങ്ങള്‍ അവര്‍ക്ക് നല്ലത് എന്താണെന്ന് അറിഞ്ഞ് തിരഞ്ഞെടുക്കട്ടെയെന്നും അഖിലേഷ് പറഞ്ഞു.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

അതേസമയം അമ്മാവന്‍ ശിവപാല്‍ യാദവുമായി സഖ്യമുണ്ടാകുമെന്നും അഖിലേഷ് പറഞ്ഞു. ശിവപാല്‍ മത്സരിക്കാന്‍ സാധ്യതയുള്ള ജസ്വന്ത് നഗറില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും അഖിലേഷ് വ്യക്തമാക്കി. അയോധ്യയിലെ ഭൂമി ഇടപാടുമായി നടന്ന വിവാദത്തില്‍ എത്രയും വേഗം ട്രസ്റ്റ് അംഗങ്ങള്‍ രാജിവെക്കണമെന്നും എസ്പി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്ര നിര്‍മാണമെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് പിന്നിലെ താല്‍പര്യങ്ങള്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണെന്നും അഖിലേഷ് പറഞ്ഞു.

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
no alliance with congress and bsp in uttar pradesh assembly election says akhilesh yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X