കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; തൃണമൂല്‍ എംപിക്കെതിരെ കേസെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി

  • By Gokul
Google Oneindia Malayalam News

കൊല്‍ക്കത്ത: സിപിഎം പ്രവര്‍ത്തകരായ വനിതകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവാദത്തിലായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി തപസ് പാലിനെതിരെ നിയമ നടപടി എടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി. കൊല്‍ക്കത്ത ഹൈക്കോടതിയാണ് സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

ജനപ്രതിനിധികള്‍ സമൂഹത്തില്‍ കാണിക്കേണ്ട മര്യാദകളും പെരുമാറ്റ ചട്ടങ്ങളും പാലിക്കാത്ത തപസ് പാലിനെതിരെ കേസെടുക്കുന്നതില്‍ യാതൊരു നിയമ തടസ്സങ്ങളുമില്ല. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇതുവരെ കേസെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഒരു പൊതു പരിപാടിയിലായിരുന്നു തപസ് പാലിന്റെ വിവാദ പരാമര്‍ശം.

tapas-pal

തൃണമൂല്‍ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടാല്‍ തിരിച്ചടി നല്‍കണമെന്നും സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താമെന്നും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനുമായിരുന്നു തപസ് പാലിന്റെ ആഹ്വാനം. ആരും നിങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്നും തപസ് പാല്‍ തൃണമൂല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവം ഏറെ വിവാദമായതോടെ തപസ് പാലും അദ്ദേഹത്തിന്റെ ഭാര്യയും ഖേദപ്രകടനം നടത്തി തടിതപ്പുകയായിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും തപസ് പാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മമ്താ ബാനര്‍ജി മൗനം പാലിക്കുകയായിരുന്നു. തപസ് പാലിനെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ അഭിപ്രായപ്പെട്ടത് തൃണമൂല്‍ കോണ്‍ഗ്രസിനും മമ്താ ബാനര്‍ജിക്കും തിരിച്ചടിയായിരിക്കുകയാണ്.

English summary
Calcutta HC says Unfortunate that police found no case against Tapas Pal despite proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X