Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കേസുകൾ കുറയുന്നു, ഡിസംബറോടെ അണ്‍ലോക്ക് പ്രതീക്ഷ, വാക്സിൻ കലർത്തി നൽകില്ലെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളില്‍ 50 ശതമാനം കുറവ് വന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം 13 ലക്ഷം കുറവാണ് ആക്ടീവ് കൊവിഡ് കേസുകളില്‍ ഉളളത് എന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,000 കൊവിഡ് കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് 28 മുതല്‍ രാജ്യത്ത് 2 ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് കേസുകള്‍ എന്നും ലവ് അഗര്‍വാള്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Recommended Video

cmsvideo
    പൂർണ്ണമായ അൺലോക്ക് ഡൗൺ ഡിസംബറോടെയെന്ന് ആരോഗ്യ മന്ത്രാലയം

    രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഷോര്‍ട്ടേജ് ഇല്ലെന്ന് ഐസിഎംആര്‍ പ്രതിനിധി ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. വാക്‌സിന്‍ കലര്‍ത്തി നല്‍കില്ലെന്നും അങ്ങനെ നല്‍കുന്നതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൃത്യമായ ശാസ്ത്രീയ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിനേഷന്‍ സംബന്ധിച്ച് നിലവിലുളള മാര്‍ഗരേഖയില്‍ മാറ്റമില്ല. എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ തന്നെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

    covid

    കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഒന്നാം ഡോസിന്റെ 12 ആഴ്ചകള്‍ക്ക് ശേഷവും കൊവാക്‌സിന്റെ രണ്ടാം ഡോസ് 4-6 ആഴ്ചകള്‍ക്കുള്ളിലും തന്നെ നല്‍കുമെന്ന് നീതി ആയോഗ് അംഗവും കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ പ്രധാന അംഗവുമായ ഡോ. വികെ പോള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും വാക്‌സിനേഷന്‍ ഇത് പോലെ തുടരുമെന്നും വികെ പോള്‍ പറഞ്ഞു.

    രാജ്യത്ത് എല്ലാവര്‍ക്കും ഡിസംബറോട് കൂടി വാക്‌സിന്‍ നല്‍കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഡിസംബറോടെ രാജ്യം പൂര്‍ണമായും അണ്‍ലോക്ക് ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം. ഘട്ടംഘട്ടമായിട്ടായിരിക്കും രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+