Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുട്ടികള്‍ വേണ്ട; രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയുള്ള പ്രചരണങ്ങളില്‍ ഒരു തരത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. പാര്‍ട്ടികള്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏതെങ്കിലും വിധത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാകില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുട്ടികളെ കൈകളില്‍ പിടിക്കുക, വാഹനത്തില്‍ കൊണ്ടുപോകുക, റാലികള്‍ സംഘടിപ്പിക്കുക എന്നിവ ഉള്‍പ്പെടെ ഒരു തരത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Election Commission

കവിത, പാട്ട്, വാക്കുകള്‍, രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങി ഏത് വിധത്തിലും രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് വരെ ഈ നിരോധനം വ്യാപിക്കുന്നു എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ സാമീപ്യത്തില്‍ ഒരു കുട്ടി അവരുടെ രക്ഷിതാവിന് ഒപ്പമുണ്ടെങ്കില്‍ അത് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യപങ്കാളികളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

2016 ല്‍ ഭേദഗതി വരുത്തിയ 1986-ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം പാലിക്കാനുള്ള ബാധ്യത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. ബാലവേല നിയമങ്ങളും തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+