• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിസോദിയയെ തള്ളി അമിത് ഷാ: ദില്ലിയിൽ സമൂഹവ്യാപനമില്ല, മന്ത്രിയുടെ പ്രസ്താവന ഭീതി പരത്തിയെന്ന്!!

ദില്ലി: ദില്ലിയിൽ കൊറോണ വൈറസ് സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെത്തിയെന്ന വാദം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ മാസത്തിൽ ദില്ലിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5.5 ലക്ഷം കേസുകളായി ഉയരുമെന്ന ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാദം ജനങ്ങളിൽ പേടി വളർത്തുമെന്നും അമിത് ഷാ പറയുന്നു. എഎൻഐയ്ക്ക്ല അനുവദിച്ച അഭിമുഖത്തിലാണ് പറയുന്നത്.

കോണ്‍ഗ്രസില്‍ ചുവടുമാറ്റി സീനിയേഴ്‌സ്, ബിജെപിക്കെതിരെ 1998 മോഡല്‍, രാഹുലിനൊപ്പം, സര്‍വം സജ്ജം!!

ജൂലൈ 31 ഓടെ ദില്ലിയിലെ രോഗബാധിതരുടെ എണ്ണം 5.5 ലക്ഷത്തിലെത്തുമെന്നായിരുന്നു മനീഷ് സിസോദിയ പറഞ്ഞത്. രോഗികളെ ചികിത്സിക്കാൻ സ്ഥലമോ കിടക്കകളോ ഇല്ലാതെ വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിസോദിയയുടെ പ്രസ്താവന ജനങ്ങൾക്കിടയിൽ ഭീതി വർധിപ്പിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുോപോകുകയാണെന്നും സിസോദിയയുയെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ദില്ലി ആ ഘട്ടത്തിലേക്ക് എത്തുമെന്ന് എനിക്ക് ഉറപ്പില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ദില്ലി മെച്ചപ്പെട്ട സാഹചര്യത്തിലാണ്. നേരത്തെ കൊറോണ വൈറസ് കേസുകളുടെ കാര്യത്തിൽ റെക്കോർഡാണ് രേഖപ്പെടുത്തിയിരുന്നതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ദില്ലിയിൽ രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നതെന്നും ഷാ വ്യക്തമാക്കി.

ദില്ലിയിൽ കൊറോണ വൈറസ് കേസുകൾ ഉയരുന്ന സാഹചര്യമുണ്ടായതോടെ ഈ സാഹചര്യം നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി. തുടർന്ന് ഉടൻ തന്നെ യോഗം വിളിച്ചെന്നും പല പുതിയ തീരുമാനങ്ങളും എടുത്ത് നടപ്പിലാക്കുകയും ചെയ്തു. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വ്യക്തികളെ പരിശോധനക്ക് വിധേയമാക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളാണ് ദില്ലിയിൽ നടപ്പിലാക്കിയത്. ദില്ലിയിൽ സാമൂഹിക വ്യാപനമില്ലെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ദില്ലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച 350 പേരുടെ മൃതദേഹങ്ങളാണ് ഇനി സംസ്കരിക്കാൻ ബാക്കിയുള്ളത്. ഓരോരുത്തരുതേടും മതപരമായ ചടങ്ങുകളുടെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 14ന് കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 9,937 കിടക്കകളാണ് ലഭ്യമായിരുന്നത്. ജൂൺ 30ഓടെ 30000 കിടക്കകൾ ലഭ്യമാകും. റെയിൽവേ കോച്ചുകളിൽ 8000 കിടക്കകളും ലഭ്യമാകും. 250 ഐസിയു കിടക്കകളുള്ള ആശുപത്രി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിആർഡിഒ. 10,000 കിടക്കകളുള്ള രാധാ സോമി സത്സംഗ് ബിയാസ് കൊവിഡ് സെന്ററാണ് ഐടിബിപി ദില്ലിയിൽ ഒരുക്കിയിട്ടുള്ളത്.

'കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം'

English summary
No Community Transmission in Delhi, Amit Shah, Says Manish Sisodia's Claim make panic among people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X