Get Updates
Get notified of breaking news, exclusive insights, and must-see stories!

'2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ല', രാജ്യം മോദിക്കൊപ്പമെന്ന് അമിത് ഷാ

amit shah

ദില്ലി: തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി രാജ്യത്ത് അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് എന്നും അമിത് ഷാ പറഞ്ഞു.

2024ല്‍ പ്രധാനപ്രതിപക്ഷം ആരായിരിക്കുമെന്നത് ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ലോക്‌സഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമാകാനുളള അവസരം ഒരു പാര്‍ട്ടിക്കും ജനം നല്‍കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഏതാനും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നും മോദിക്ക് എതിരാളിയായി രാഹുല്‍ വരുമോ എന്നത് കണ്ടറിയാമെന്നും ചോദ്യത്തിന് ഉത്തരമായി അമിത് ഷാ പറഞ്ഞു.

modi

ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ബിജെപി വിജയിക്കുമെന്നും വോട്ടെണ്ണുന്ന ദിവസം ഉച്ചയ്ക്ക് മുന്‍പ് തന്നെ ബിജെപി കേവല ഭൂരിപക്ഷം മറികടക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് അടക്കമുളള സംസ്ഥാനങ്ങള്‍ ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. എല്ലായിടത്തും കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ താഴെത്തട്ടിലേക്ക് എത്തിയിട്ടുണ്ട്. അതുകാരണം ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും നാല് സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിലേക്ക് മാറാനുളള സമയം ആയിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

അദാനി വിവാദത്തിലും അമിത് ഷാ പ്രതികരിച്ചിട്ടുണ്ട്. അദാനി വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഒരു മന്ത്രി എന്ന നിലയ്ക്ക് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തനിക്ക് അഭിപ്രായം പറയാനാകില്ല. ഈ വിഷയത്തില്‍ ബിജെപിക്ക് എന്തെങ്കിലും ഒളിക്കാനോ ഭയക്കാനോ ഇല്ല, അമിത് ഷാ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചുളള ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ

ഏത് വിഷയത്തില്‍ പ്രസംഗിക്കണം എന്നത് രാഹുല്‍ ഗാന്ധിയുടേയോ അദ്ദേഹത്തിന് പ്രസംഗം എഴുതി കൊടുക്കുന്നവരുടെയോ തീരുമാനമാണ്. മുതലാളിത്തത്തിന് ഒത്താശ ചെയ്യുന്നു എന്നുളള ആരോപണം ഇതുവരെ ബിജെപിക്കെതിരെ ആരും ഉന്നയിക്കാത്തതാണ്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സിഎജിയേയും സിബിഐയേയും പോലുളള ഏജന്‍സികള്‍ കോടികളുടെ അഴിമതി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് മതമൗലിക വാദം വളര്‍ത്തുന്ന സംഘടന ആണെന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ല സംഘടനയെ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന് യോജിക്കുന്ന തരത്തിലുളളതല്ല പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് തെൡയിക്കുന്ന നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+