കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ടിക്കറ്റ്, പകുതി ചാര്‍ജ് സിസ്റ്റം ഇനിയില്ല

  • By Neethu
Google Oneindia Malayalam News

മുംബൈ: കുട്ടികള്‍ക്ക് പകുതി ചാര്‍ജ് ടിക്കറ്റ് എടുക്കുന്ന രീതിയ്ക്ക് മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. അഞ്ചു വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റിന്റെ പകുതി ചാര്‍ജ് ആണ് ഈടാക്കിയിരുന്നത്. ഇനി മുതല്‍ എല്ലാവര്‍ക്കും ഒരേ ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.

കഴിഞ്ഞ രണ്ടു മാസത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ 5.5 ലക്ഷം കുട്ടികളാണ് പകുതി ചാര്‍ജ് ടിക്കറ്റില്‍ യാത്ര ചെയ്തു കൊണ്ടിരുന്നത്. ഇത്രയും സീറ്റുകള്‍ ഫുള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ കോടികളുടെ ലാഭമാണ് റെയില്‍വേയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവര്‍ക്കും ഒരേ ടിക്കറ്റ് സംവിധാനം നടപ്പില്‍ വരുത്തന്‍ തീരുമാനിച്ചത്.

 railways

നിരക്ക് വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി രണ്ടു കോടി ബെര്‍ത്തുകളോ അഡീഷണല്‍ സീറ്റുകളോ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വര്‍ഷത്തില്‍ 525 കോടി രൂപയാണ് ഇതിലൂടെ റെയില്‍വേയ്ക്ക് ലഭിക്കാന്‍ പോകുന്നത്. 2.11 കോടി കുട്ടികളാണ് പകുതി ചാര്‍ജില്‍ യാത്ര ചെയ്തിരുന്നത്.

എന്നാല്‍ പകുതി ചാര്‍ജില്‍ ടിക്കറ്റ് ഇപ്പോഴും ലഭ്യമാണ്. ബെര്‍ത്തേ സീറ്റോ ഇല്ലാത്ത യാത്രയ്ക്ക് 5നും 12 നും ഇടയില്‍ പ്രായം വരുന്ന കുട്ടികള്‍ക്ക് പകുതി ചാര്‍ജ് ടിക്കറ്റ് എടുത്താല്‍ മതി. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ അവരുടെ സീറ്റ് ഷെയര്‍ ചെയ്യുന്നതിലും കുഴപ്പമില്ല. പക്ഷെ റിസര്‍വ്വ് ചെയ്ത സീറ്റുകളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര ഇപ്പോഴും സൗജന്യം തന്നെയാണ്. നിരക്കില്‍ വരുത്തിയ വ്യത്യസത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്ത പ്രതികരണമാണ് ലഭിക്കുന്നത്. റിസര്‍വ്വ് ചെയ്ത ടിക്കറ്റുകളില്‍ കൂടുതല്‍ യാത്രകാര്‍ക്ക് ലഭിക്കുമെന്ന കാര്യവും സ്വാഗതം ചെയ്യുന്നവരും കുറവല്ല.

English summary
The railway board's decision to charge full fare for children between five and 12 years of age if a separate seat or berth is sought has proved to be money spinner, besides making lakhs of seats available to adult passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X