മിശ്രവിവാഹത്തിൽ ഭർത്താവിന്റെ മതം ഭാര്യയുടേതാവില്ല.. സുപ്രീം കോടതിയുടെ നിർണായക വിധി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മിശ്രവിവാഹം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇതരമതസ്ഥനെ വിവാഹം കഴിക്കുമ്പോള്‍, ഭാര്യ സ്വാഭാവികമായി ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. മറ്റൊരു മതത്തിലുള്ള വ്യക്തിയെ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീയുടെ മതം നഷ്ടമാകുമെന്ന് നിയമമില്ല. സ്വന്തം മതവിശ്വാസം സംരക്ഷിച്ച് കൊണ്ട് തന്നെ രണ്ട് പേര്‍ക്ക് വിവാഹിതരാവുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്യാം എന്നാണ് സുപ്രീം കോടതി നിരീക്ഷണം. ഹിന്ദുവിനെ വിവാഹം കഴിച്ച പാഴ്‌സി യുവതിയുടെ കേസിലാണ് സുപ്രീം കോടതി മതവിശ്വാസം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യുവതിക്ക് സ്വന്തം മതവിശ്വാസ പ്രകാരം മാതാപിതാക്കളുടെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാമോ എന്നതായിരുന്നു കേസ്.

ഹാദിയയോട് മന്ത്രി കെടി ജലീലിന്റെ അപേക്ഷ.. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളൂ.. പക്ഷേ ആ സത്യം മറക്കരുത്!

marriage

ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ പാഴ്‌സി യുവതിയായ ഗൂല്‍റോഖ് എം ഗുപ്തയ്ക്ക് സ്വന്തം മതം നഷ്ടമാകും എന്നാണ് 2010ല്‍ ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. മാത്രമല്ല പിതാവിന്റെ അന്ത്യകര്‍മ്മം നിര്‍വ്വഹിക്കാനുള്ള അവകാശം നഷ്ടമാകും എന്ന ആചാരവും കോടതി ശരിവെച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് ഗൂല്‍റോഖ് സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഗൂല്‍റോഖിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ പാഴ്‌സി ട്രസ്റ്റിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ 14ന് ഇക്കാര്യത്തിലെ തീരുമാനം കോടതിയെ അറിയിക്കണം.

English summary
No law provides change of womans religion after marriage says Supreme Court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്