കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ സ്ഥിരീകരിച്ച 186 പേരിലും രോഗലക്ഷണങ്ങളില്ല; ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് ദില്ലിസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം പതിനയ്യായിരത്തിനടുത്തെത്തിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ശനിയാഴ്ച്ച വൈകുന്നേരം വരേയും 14792 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 12289 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒപ്പം ആശ്വസിക്കാനാവുന്ന കാര്യം 2014 പേര്‍ രാജ്യത്ത് രോഗമുക്തരായി എന്നതാണ്. എന്നാല്‍ ദില്ലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നിരിക്കുകയാണ്. ശനിയാഴ്ച്ച ദില്ലിയില്‍ സ്ഥിരീകരിച്ച 186 കേസുകളിലും രോഗികള്‍ യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണവൈറസ് മനുഷ്യനിര്‍മിതം; ചൈനയില്‍ നിന്നും വന്നതെന്ന് എച്ച്‌ഐവി കണ്ടെത്തിയ നൊബേല്‍ജേതാവ് കൊറോണവൈറസ് മനുഷ്യനിര്‍മിതം; ചൈനയില്‍ നിന്നും വന്നതെന്ന് എച്ച്‌ഐവി കണ്ടെത്തിയ നൊബേല്‍ജേതാവ്

രോഗലക്ഷണങ്ങളില്ല

രോഗലക്ഷണങ്ങളില്ല

ദില്ലിയില്‍ ഇന്നലെ മാത്രം 186 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആരും തന്നെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ലെന്നും രോഗികള്‍ക്ക് തന്നെ അവര്‍ കൊറോണ വൈറസ് വാഹകരാണെന്ന് അറിയില്ലായിരുന്നുവെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ആശങ്ക

ആശങ്ക

ദില്ലിയില്‍ അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും എന്നാല്‍ നിയന്ത്രണ വിധേയമാണെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും രോഗം സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ഏപ്രില്‍ 27 വരെ ഇളവുകളില്ല

ഏപ്രില്‍ 27 വരെ ഇളവുകളില്ല

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ 27 വരെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഒരു മേഖലയിലും യാതൊരു ഇളവും അനുവദിക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും കെജ്രരിവാള്‍ പറഞ്ഞു. സാഹചര്യം വിലയിരുത്താല്‍ ഏപ്രില്‍ 27 ന് അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട. ലോക്ക്ഡൗണ്‍ കാര്യങ്ങള്‍ അന്ന് തീരുമാനിക്കും.

നിസാമുദീന്‍

നിസാമുദീന്‍

ദില്ലി നിസാമുദീന്‍ മര്‍ക്കസ് കേന്ദ്രം രാജ്യത്ത് കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ടായിട്ടാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് രോഗം ബാധിച്ച പതിനാലായിരത്തിധികം പേരില്‍ നാലായിരം പേരും മര്‍ക്കസ് മതസമ്മേളനവുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രോഗം ബാധിതരുടെ 29.8 ശതമാനവും മര്‍ക്കസ് നിസാമുദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് കേന്ദ്ര ആരാഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

ദില്ലി

ദില്ലി

ദില്ലിയില്‍ 1707 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. അതില്‍ 72 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. ദില്ലി ജഹാംഗീര്‍ പുരിയില്‍ ഒകു കുടുംബത്തിലെ 26 അംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും തന്നെ വിവിധ വീടുകളില്‍ താമസിക്കുന്നവരാണ്. ദില്ലി സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം. കൂടാതെ എയിംസിലെ നഴ്‌സിംഗ് ഓഫീസര്‍ക്കും ഒന്നരവയസുള്ള കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

English summary
No Lockdown Relaxation In Delhi; 186 Case confirmed Corona Case Are Asymptomatic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X