സെക്‌സ് വേണ്ട...മാംസവും കഴിക്കരുത്..!! ഗര്‍ഭിണികള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ ഉപദേശം !!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: കശാപ്പ് നിരോധിച്ച് ആദ്യം മോദി സര്‍ക്കാര്‍ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്തി. അതിന് ശേഷം അലങ്കാര മത്സ്യങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഇനിയിപ്പോള്‍ ഗര്‍ഭിണികളെ ഉപദേശിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് കേന്ദ്രം. മാംസ ഭക്ഷണം ഒഴിവാക്കുക, സെക്‌സും മോശം കൂട്ടുകെട്ടുകളും ഒഴിവാക്കുക എന്നൊക്കെയാണ് രാജ്യത്തെ ഗര്‍ഭിണികള്‍ക്കുളള സര്‍ക്കാരിന്റെ ഉപദേശം. കേന്ദ്രം പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഈ ഉപദേശങ്ങള്‍. തീര്‍ന്നിട്ടില്ല.

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന പുറത്തേക്ക്...!! നടനും സംവിധായകനുമായ പ്രമുഖന്റെ മൊഴിയെടുക്കും ...!!!

woman

ഗര്‍ഭിണികളുടെ മുറിയില്‍ മനോഹരമായ ചിത്രങ്ങള്‍തൂക്കിയിടുക, ആത്മീയ ചിന്തകളില്‍ മുഴുകുക, ശാന്തരായി ഇരിക്കുക, ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രം വായിക്കുക എന്നിങ്ങെനെ ഉള്ള ഉപദേശങ്ങളും കൂട്ടത്തിലുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടി ആയിട്ട് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഗര്‍ഭിണികള്‍ക്ക് വിചിത്ര നിര്‍ദേശങ്ങള്‍ ഉള്ളത്. ഇതിനകം തന്നെ ഈ നിര്‍ദേശങ്ങള്‍ വിവാദമായിക്കഴിഞ്ഞു.

English summary
Modi ministry’s prescription to pregnant women for healthy baby
Please Wait while comments are loading...