സ്‌കൂളില്‍ ഉച്ചഭക്ഷണമില്ല..!! ഇവിടെ വിശക്കുമ്പോൾ കുട്ടികള്‍ കഴിക്കുന്നത് എലിയേയും അണ്ണാനേയും..!!
റാഞ്ചി: ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായം വളരെ ദുര്‍ബലമാണ് ഇന്നും. പല ഗ്രാമങ്ങളിലും സ്‌കൂളുകള്‍ പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പേരിന് മാത്രം കുട്ടികളെ ചേര്‍ച്ച് അധികാരികള്‍ സര്‍ക്കാരിന്റെ ആനുകൂല്യം മുഴുവന്‍ വിഴുങ്ങുന്ന കാഴ്ച.
Read Also: മിഷേൽ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'..!! നീയൊന്നും ഒരു ചുക്കും ചെയ്യില്ല'..! വീഡിയോ
Read Also: മിഷേലിന്റെ മരണത്തിന് തൊട്ടുമുൻപ് നടന്നത് !! പള്ളിയില്‍ നിന്നും പോയതെങ്ങോട്ട് ?? ദൃശ്യങ്ങള്‍ പറയും !!
ഝാര്‍ഖണ്ഡിലെ രാജ്മഹലിലുള്ള ഈ സ്‌കൂളിന്റെ അവസ്ഥ കേട്ടാല്‍ ഞെട്ടിപ്പോകും. ഇവിടുത്തെ കുട്ടികള്‍ ഉച്ചഭക്ഷണം ഇല്ലാത്തതിനാല്‍ എലിയേയും അണ്ണാനേയുമൊക്കെ എറിഞ്ഞിട്ടു കൊന്നു തിന്നുകയാണ് പതിവ്.

ആദിവാസികള്‍ താമസിക്കുന്ന ഗ്രാമത്തിലെ സ്‌കൂളിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത എന്‍ഡിടിവിയാണ് പുറത്ത് കൊണ്ടുവന്നത്. ഇവിടെ സ്‌കൂള്‍ എന്ന പേരില്‍ ഒരു കെട്ടിടം ഉണ്ടെന്നതേ ഉള്ളൂ. അധ്യാപകരോ ക്ലാസ്സുകളോ ഇല്ല.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണത്രേ ഇവിടേക്ക് അധ്യാപകര്‍ വരാറുള്ളത്. മാത്രമല്ല സ്‌കൂള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവുമില്ല. വിശക്കുമ്പോള്‍ കുട്ടികള്‍ വേട്ടയ്ക്കിറങ്ങും.

വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ കുട്ടികള്‍ക്ക് കണ്ണില്‍ക്കാണുന്ന ജീവികളേയെല്ലാം കൊന്നു തിന്നേണ്ടി വരുന്നു. അണ്ണാനും എലിയും മുയലുകളും പക്ഷികളും കാട്ടുപന്നിയും എല്ലാം പാവം കുട്ടികള്‍ ഭക്ഷണമാക്കുന്നു.

നല്ല ഭക്ഷണം കിട്ടാത്തതിനാല്‍ ഈ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പകര്‍ച്ച വ്യാധികളും ഉണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകണക്കിന് കുട്ടികള്‍ക്ക് ഡയോറിയ പോലുള്ള രോഗങ്ങളുണ്ട്. ചിലര്‍ മരണത്തിനും കീഴടങ്ങി.

പഹാഡിയ ഗ്രാമത്തിലെ സ്‌കൂളുകള്‍ കടലാസില്‍ മാത്രമാണ്. ആദ്യമൊക്കെ 50-60 കുട്ടികള്‍ സ്‌കൂളില്‍ പോകാറുണ്ടായിരുന്നു. അധ്യാപകര്‍ വരവ് നിര്‍ത്തിയതോടെ കുട്ടികളും ഇ്ല്ലാതായി.

നഗരങ്ങളോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ മാത്രമേ ഇന്‍സ്‌പെക്ഷന് ഉദ്യോഗസ്ഥര്‍ എത്താറുള്ളൂ.ഏറെ ഉള്‍നാടന്‍ ഗ്രാമമായ പഹാഡിയയില്‍ അതു കൊണ്ടുതന്നെ ആരും തിരിഞ്ഞുനോക്കാറേ ഇല്ല.












Click it and Unblock the Notifications