Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കും? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെ

ദില്ലി: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആണ്. ഇത് 50 ആക്കാന്‍ നീക്കം നടക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരിന് ബന്ധപ്പെട്ട സമിതിയുടെ നിര്‍ദേശം ലഭിച്ചുവെന്നുമാണ് പ്രചാരണം. അങ്ങനെ ഒരു നീക്കം നടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ സന്ദേശങ്ങളും അതിന്റെ വസ്തുതകളും ഇങ്ങനെ....

വിരമിക്കല്‍ പ്രായം

വിരമിക്കല്‍ പ്രായം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കാന്‍ നടപടി തുടങ്ങിയെന്ന പ്രചാരണം നടക്കുന്ന ഘട്ടത്തിലാണ് വകുപ്പ് സഹമന്ത്രി തന്നെ പ്രതികരിച്ചത്. രാജ്യം കൊറോണ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.

യുപിഎസ്‌സി പരീക്ഷ

യുപിഎസ്‌സി പരീക്ഷ

ജീവനക്കാര്‍ക്ക് വിരുദ്ധമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ല. യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷകളുടെ അഭിമുഖം നീട്ടിവച്ചിരിക്കുകയാണ്. എന്നാല്‍ പ്രലിമിനറി പരീക്ഷ മെയ് മൂന്നിന് നടത്താനാണ് തീരുമാനം. ചില റിക്രൂട്ട്‌മെന്റുകള്‍ നീട്ടിവച്ചിട്ടുണ്ട്. കൊറോണ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച സാഹചര്യത്തിലാണിതെന്നും മന്ത്രി വിശദീകരിച്ചു.

മറ്റൊരു പ്രചാരണം

മറ്റൊരു പ്രചാരണം

കൊറോണ പ്രതിസന്ധി തുടരുന്നതിനിടെ ഒട്ടേറെ വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ക്ക് കൊറോണ രോഗം ബാധിച്ചാല്‍ മുതലാളിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്നാണ് മറ്റൊരു പ്രചാരണം.

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

കമ്പനിയിലെ ജോലിക്കിടെ തൊഴിലാളിക്ക് കൊറോണ രോഗം ബാധിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യമാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. ഇതിന് മറുപടിയായി കൊടുത്തിരിക്കുന്നത് മുതലാളിയെ അറസ്റ്റ് ചെയ്യും. കമ്പനി സീല്‍ ചെയ്യും. പോലീസ് കേസെടുക്കും, 28 ദിവസം വരെ എല്ലാ തൊഴിലാളികളും ക്വാറന്റൈനിലാകുകയും ചെയ്യും എന്നാണ്.

ഇളവ് നല്‍കി എന്നത് ശരി

ഇളവ് നല്‍കി എന്നത് ശരി

ഏപ്രില്‍ 20ന് ശേഷം ചില മേഖലകളില്‍ കേന്ദ്രം ഇളവ് നല്‍കി എന്നത് ശരിയാണ്. എന്നാല്‍ തൊഴിലാളിക്ക് രോഗം വന്നാല്‍ കമ്പനി മുതലാളിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. ജോലി സ്ഥലത്ത് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും ശുചിത്വത്തോടെയുമാണ് ജോലി തുടരേണ്ടത് എന്നാണ് നിര്‍ദേശം. മറ്റു പ്രചാരണങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റെയില്‍വെ ജീവനക്കാരുടെ ശമ്പളം

റെയില്‍വെ ജീവനക്കാരുടെ ശമ്പളം

റെയില്‍വെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ഗതാഗതം നിലച്ചതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടതോടെ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിരുന്നു.

ഡിഎ വര്‍ധന ഇല്ല

ഡിഎ വര്‍ധന ഇല്ല

ഇതുവരെ അത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. പെന്‍ഷന്‍ കുറയ്ക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും വ്യാജമാണെന്ന് തെളിഞ്ഞു. റെയില്‍വെ ഗതാഗതം മെയ് മൂന്ന് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. കേന്ദ്ര ജീവനക്കാരുടെ ഡിഎ വര്‍ധന മരവിപ്പിക്കുക മാത്രമാണ് ഇതുവരെ കേന്ദ്രം ചെയ്തത്.

ഹെലികോപ്റ്റര്‍ വഴി പണം

ഹെലികോപ്റ്റര്‍ വഴി പണം

ഹെലികോപ്റ്റര്‍ വഴി കേന്ദ്രസര്‍ക്കാര്‍ പണം വിതരണം ചെയ്യുമെന്നാണ് ഒരു പ്രചാരണം. കൊറോണ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രചാരണം. ഫേസ്ബുക്കില്‍ തുടങ്ങിയ പ്രചാരണം വാട്‌സ് ആപ്പ് സന്ദേശങ്ങളായും പരക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+