• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബജ്‌റംഗ്ദളിനെതിരെ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ല; ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍

ദില്ലി: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത തീവ്ര വലതുപക്ഷ വിഭാഗമായ ബജ്‌റംഗ്ദളിനെതിരെ നടപടി സ്വീകരിക്കാന്‍ ഒരു കാരണവുമില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റയുടെ സുരക്ഷിതത്വത്തെ കുറിച്ച് അറിയാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് പ്രതിനിധികളെ കമ്മറ്റി വിളിച്ചുവരുത്തിയത്.

ഫേസ്ബുക്ക് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദളിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലുടനീളം ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകാരിയായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗം വിലയിരുത്തിയ സംഘടനയാണ് ബജ്‌റംഗ്ദള്‍. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് ബജ്‌റംഗ് ദളിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരമാണ് ബജ്‌റംഗ്ദളിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചോദിച്ചത്.

എന്നാല്‍ ഫേസ്ബുക്കിന്റെ ഫാക്ട് ചെക്ക് വിഭാഗം ബജ്‌റംഗദളിനെതിരെ നടപടി സ്വീകരിക്കാന്‍ തക്ക തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും അജിത് മോഹന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് മുമ്പാകെ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ജൂണില്‍ ദില്ലിക്ക് പുറത്തുള്ള ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബജ്റംഗ്ദള്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന കമന്റുകള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. 2.5 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ബജ്റംഗ്ദളിനെ തകര്‍ക്കുന്നത് കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ഇന്ത്യയിലെ ജീവനക്കാരെയും അപകടത്തിലാക്കാമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ആദ്യവും ഇത്തരത്തില്‍ ഫേസ്ബുക്ക് ബിജെപിയ്ക്കും തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്കും അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു.

പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്ത് എന്നെ തോല്‍പ്പിച്ചു; ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി

cmsvideo
  Centre issues guidelines for India's mass Covid vaccination drive

  കൊവിഡിനിടെ ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ: നല്ലകാലത്തേക്ക് പുതിയ പ്രതീക്ഷകളുമേന്തി വിശ്വാസികൾ

  English summary
  No need to take action against Bajrang Dal Content Says, Facebook India Head Ajit Mohan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X