Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒരാളും ജയിച്ചില്ല; ഒടുവിൽ കണ്ണുംപൂട്ടി കടുത്ത തീരുമാനം

ഗുവാഹത്തി: മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ 34 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അസം. പരീക്ഷയെഴുതി 1000 വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും ജയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നാണ് വിവരം.

വിജയശതമാനം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. ''വിദ്യാഭ്യാസം നല്‍കുക എന്നതാണ് സ്‌കൂളുകളുടെ പ്രാഥമിക കടമ. ഒരു സ്‌കൂളിന് അതിലെ വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിപ്പിക്കാന്‍ കഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്ന് പെഗു പറഞ്ഞു. ഈ സ്‌കൂളുകള്‍ക്കായി പൊതു പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

school

ഈ സ്‌കൂളുകളെ സമീപത്തെ സ്‌കൂളുകളുമായി ലയിപ്പിക്കാനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഈ വര്‍ഷം അസമിലെ പത്താം ക്ലാസ് പരീക്ഷാ ഫലം നിരാശപ്പെടുത്തുന്നതാണ്. നാല് ലക്ഷം പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 56.49 ശതമാനമാണ് വിജയം. 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 68 സ്‌കൂളുകളില്‍ വിജയശതമാനം 10 ശതമാനത്തില്‍ താഴെയാണ്.

പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍
കോവിഡ് മഹാമാരി മൂലമുണ്ടായ തടസങ്ങളും മിക്ക സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതുമാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഇതിനൊരു പരിഹാരമല്ലെന്നും രാജ്യത്തുടനീളം നിരവധി പുതിയ സ്‌കൂളുകള്‍ തുറക്കേണ്ടതുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു. അടച്ചുപൂട്ടുന്നതിനു പകരം സ്‌കൂളുകളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+