രാഹുല്‍ ഗാന്ധിയെക്കാള്‍ 30 മടങ്ങ് മെച്ചം... ഇതാ മാധ്യമങ്ങള്‍ പറയാത്ത ഒരു യോഗി ആദിത്യനാഥ്!!

  • By: Kishor
Subscribe to Oneindia Malayalam

തീവ്ര ഹിന്ദുത്വ നേതാവായ യോഗി ആദിത്യനാഥിനെക്കുറിച്ച് സമൂഹ മാധ്യങ്ങളില്‍ ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ ഒരു വില്ലന്‍ ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് നേതാവാണ് ഇദ്ദേഹം എന്നത് സത്യമാണ്. ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുന്നതിനെ ഭയപ്പാടോടെ കാണുന്നവര്‍ അറിയാത്ത മറ്റൊരു ആദിത്യനാഥുണ്ട്, അഞ്ച് തവണ തുടര്‍ച്ചയായി എംപിയായി ജയിച്ചുവന്ന ഒരു പരിചയസമ്പന്നനായ ആദിത്യനാഥ്.

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: എസ്എഫ്ഐയെ ഊ.. ഊജ്വലമാക്കി ടോവിനോ തോമസ്.. മെക്സിക്കന്‍ അപാരട്രോളില്‍ പണികിട്ടിയ സഖാവ്!!

Read Also: ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും ട്രോള്‍!! സഖാക്കള്‍ക്കും ട്രോള്‍!!

Read Also: കസബയാണ് ഇപ്പോള്‍ ട്രോളന്മാരുടെ താരം... മമ്മൂട്ടി പോലും ഞെട്ടി.. കിടുക്കാച്ചി ട്രോള് കൊണ്ട് ഉത്സവം!!

ഉത്തര്‍ പ്രദേശില്‍ സംഭവിച്ചത്

ഉത്തര്‍ പ്രദേശില്‍ സംഭവിച്ചത്

മാധ്യമങ്ങള്‍ പറയുന്നത് പോലെ ഉത്തര്‍ പ്രദേശില്‍ ബി ജെ പി ജയിച്ചത് വര്‍ഗീയത പറഞ്ഞും മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയും അല്ല എന്നാണ് പ്രോ ബി ജെ പി സംഘങ്ങള്‍ പറയുന്നത്. തങ്ങളെ വിജയത്തിലെത്തിച്ചതിന് കാരണമായി അവര്‍ പറയുന്ന കാരണങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ്. ലോ ആന്‍ഡ് ഓര്‍ഡര്‍ പരാജയം മുതല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വരെയാണ് ആ കാരണങ്ങള്‍.

ആരാണീ യോഗി ആദിത്യനാഥ്

ആരാണീ യോഗി ആദിത്യനാഥ്

1972ല്‍ പാഞ്ചൂറില്‍ ജനിച്ച യോഗി ആദിത്യനാഥിന്റെ ശരിക്കുള്ള പേര് അജയ് സിംഗ് ഭീഷ്ട് എന്നാണ്. ബി ജെ പിയുടെ ഏറ്റവും തീവ്ര മുഖങ്ങളില്‍ ഒന്നാണ് യോഗി ആദിത്യനാഥ്. ഒരു ഫയര്‍ബ്രാന്‍ഡ് ലീഡര്‍. കണക്കില്‍ ബിരുദധാരിയാണ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ് 44കാരനായ നാണ് യോഗി ആദിത്യനാഥ്.

പ്രായം കുറഞ്ഞ എംപി

പ്രായം കുറഞ്ഞ എംപി

ഇരുപത്താറാമത്തെ വയസ്സില്‍ ആദ്യമായി ലോക്സഭയില്‍ എത്തിയതാണ് ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും. തുടര്‍ന്ന് നാല് തവണ കൂടി യോഗി ആദിത്യനാഥ് എം പിയായി. ഒരുതവണ പോലും തോറ്റിട്ടില്ല. വലിയ പരിചയസമ്പത്തിന് ഉടമയാണ് ആദിത്യനാഥ് എന്ന് അനുയായികള്‍ പറയുന്നു.

ലോക്‌സഭയിലെ പ്രകടനം

ലോക്‌സഭയിലെ പ്രകടനം

പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ യോഗി ആദിത്യനാഥ് നടത്തിയതായി കാണാം. പതിനാലാം ലോക്‌സഭയില്‍ 150 തവണയാണ് യോഗി ആദിത്യനാഥ് ചോദ്യങ്ങള്‍ ചോദിച്ചത്. പാര്‍ലമെന്റംഗങ്ങളുടെ ചോദ്യങ്ങള്‍ അവരുടെ പ്രകടനത്തിന്റെ പല അളവുകോലുകളില്‍ ഒന്നാണ്. ഇതേ കാലയളവില്‍ രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ വെറും അഞ്ചെണ്ണമാണ് എന്നോര്‍ക്കുക.

സന്ന്യാസവും രാഷ്ട്രീയവും

സന്ന്യാസവും രാഷ്ട്രീയവും

ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് പറഞ്ഞാല്‍ സന്യാസവും രാഷ്ട്രീയവും ചേര്‍ന്നതാണ്. തീപ്പൊരി പ്രസംഗത്തിലൂടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുണ്ട് ആദിത്യനാഥിന്. ചെറുപ്പം മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമാണ്. വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുമല്ല വരവ്. പക്ഷേ വെറും ഇരുപത്തിയാറാം വയസ്സില്‍ എംപിയായി.

മുസ്ലീം വിരുദ്ധ പ്രസംഗങ്ങള്‍

മുസ്ലീം വിരുദ്ധ പ്രസംഗങ്ങള്‍

വിവാദങ്ങളിലൂടെയാണ് ഉത്തര്‍പ്രദേശിന് പുറത്ത് യോഗി പരിചിതന്‍. ഇപ്പോഴത്തെ ഉത്തരാഖണ്ഡില്‍ രജ്പുത് വിഭാഗത്തിലാണ് ആദിത്യനാഥ് ജനിച്ചത്. ബിഎസ്സി മാത്സില്‍ ബിരുദം നേടിയ ശേഷം പൂര്‍ണ സന്ന്യാസത്തിലേക്ക് തിരിഞ്ഞു. വര്‍ഗീയ പ്രസംഗം നടത്തിയതിന് ജയിലിലടയ്ക്കപ്പെട്ടു. 21 ാം വയസില്‍ കുടുംബം വെടിഞ്ഞ ആദിത്യനാഥ് മെഹന്ത് അവൈദ്യനാഥിന്റെ ശിഷ്യത്വം സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

1998ല്‍ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോള്‍ ആദിത്യനാഥിനാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയത്.ഗോരക്പൂരില്‍ നിന്നു പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് വിജയിച്ചപ്പോള്‍ വയസ് 26. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി. പുലര്‍ച്ചെ 3.30ന് എഴുന്നേറ്റ് അഞ്ചുമണിവരെ പ്രാര്‍ഥന. 9.30ന് പ്രഭാത ഭക്ഷണം കഴിക്കുന്നത് വരെ വ്യായാമം, ക്ഷേത്രകാര്യങ്ങള്‍ എന്നിവയില്‍ മുഴുകും.

നാല് മണിക്കൂര്‍ ഉറക്കം

നാല് മണിക്കൂര്‍ ഉറക്കം

ദിവസം നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങളുടെ കീഴില്‍ സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. 312 എംഎല്‍എമാര്‍ തിരഞ്ഞെടുപ്പിന് ശേഷം സഭയില്‍ എത്തിയിട്ടും ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് പാര്‍ലമെന്റംഗമായ ആദിത്യനാഥിനെയാണ്.

English summary
Lesse known facts about Yogi Adityanath.
Please Wait while comments are loading...