കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ തൂക്ക് മന്ത്രിസഭ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ആര്‍ക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകില്ലെന്നുറപ്പായി. ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ബിജെപിക്ക് 120 ല്‍ അധികം സീറ്റുകള്‍ ലഭിക്കാനിടയില്ല.

288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ 145 സീറ്റുകളെങ്കിലും വേണം. നിവവിലെ സാഹചര്യത്തില്‍ ഒരു മുന്നണിക്കും അതിനുള്ള സാധ്യതയില്ല.

Maharashtra Map

എന്നാല്‍ ബിജെപി നേതൃത്വവും ശിവസേന നേതൃത്വവും ഒരു സഖ്യ സര്‍ക്കാരിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍എസ്എസ് നേതൃത്വവും ഇത്തരമൊരു നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

സഖ്യം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉന്നയിച്ചിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടുന്ന സാഹചര്യത്തിലും മോദി തരംഗം ഇല്ലെന്നാണ് ഉദ്ധവ് താക്കറെ ആവര്‍ത്തിക്കുന്നത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ശിവസേന പരമാവധി എഴുപത് സീറ്റ് വരെ നേടിയേക്കുമെന്നാണ്. ബിജെപിയും ശിവസേനയും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം ഒരു പ്രശ്‌നമാവില്ല. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് തക്കറെ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസും എന്‍സിപിയും മറ്റ് സ്വതന്ത്രും എല്ലാവരും തേര്‍ന്നാല്‍ പോലും 100 സീറ്റിന് പുറത്ത് പോകാന്‍ സാധ്യതയില്ല. ബിജെപിയില്ലാത്ത ഒരു സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം.

English summary
No party has absolute majority to form Government in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X