• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരോറ്റൊ കോവിഡ് രോഗികളില്ലാതെ ലക്ഷ ദ്വീപ്; നേട്ടം കൈവരിച്ചത് ഇങ്ങനെ, കേരളത്തിനും പ്രശംസ

തിരുവനന്തപുരം: ഒരു ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യത്ത് നാഗാലാന്‍ഡും സിക്കിമും മാത്രമാണ് വൈറസ് രഹിത സംസ്ഥാനമായി തുടരുന്നത്. ആ പട്ടികയിലേക്ക് പിന്നീട് കയറി വരുന്നത് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ ദ്വീപാണ്. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസുപോലും ലക്ഷ ദ്വീപില്‍ സ്ഥിരീകരിച്ചിട്ടില്ല. 64000 ജനസംഖ്യയുടള്ള ദ്വീപ് വാസികള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പടെ മറ്റ് പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് കേരളത്തെയാണ്.

മാര്‍ച്ച് പകുതിവരെ കേരളത്തിനും ദ്വീപുകള്‍ക്കുമിടയില്‍ സാധാരണ ഗതിയിലുള്ള സഞ്ചാരവും നിലനിന്നിരുന്നു. എന്നാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കൊണ്ട് കോവിഡിനെ പ്രതിരോധിച്ചു നിര്‍ത്തുന്ന കഥയാണ് ദ്വീപിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. കോവിഡിന്‍റെ പശ്ചത്തലത്തില്‍ നേരത്തെ തന്നെയുള്ള തയ്യാറെടുപ്പ് ദ്വീപില്‍ തുടങ്ങിയിരുന്നു. നിര്‍ബന്ധിത പരിശോധന, കര്‍ശനമായ ഹോ ക്വാറന്‍റൈന്‍ എന്നിവ ഇതുവരെയുള്ള വിജയത്തിന് കാരണമായെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രവേശനത്തിന് നിയന്ത്രണം

പ്രവേശനത്തിന് നിയന്ത്രണം

Photo Courtesy: Manvendra Bhangui

വളരെ നേരത്തെ തന്നെ, വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ പ്രവേശനം ഞങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് എല്ലാ വിധ യാത്രക്കാരേയും തടഞ്ഞു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ, തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ലക്ഷദ്വീപിലെ ആളുകള്‍ക്ക് കൊച്ചിയിലും മംഗലാപുരത്തും കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയെന്ന് ലക്ഷ ദ്വീപിലെ ആരോഗ്യ സെക്രട്ടറി സുന്ദരവാദി വേലു പറഞ്ഞു.

ആദ്യ ആഴ്ചകളില്‍

ആദ്യ ആഴ്ചകളില്‍

ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി ദ്വീപുകാർ കേരളത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ സംശയം ഉള്ളവരെ കേരളത്തിൽ തന്നെ പരിശോധിച്ച് ചികിത്സിക്കുന്നതിനാണ് മുന്‍ഗണന ല്‍കിയത്. ലോക്ക്ഡൗണിന്‍റെ ആദ്യ ആഴ്ചകളില്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ദ്വീപുകളിലെ വിദൂര ജനവാസ പ്രദേശങ്ങളിൽ പോലും വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വൈറസ് പകരുന്ന സാഹചര്യത്തിൽ ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ശ്രമിച്ചു.

ബോധവത്കരണം

ബോധവത്കരണം

ആശാ, അംഗൻവാടി വര്‍ക്കര്‍മാരെ ഉപയോഗിച്ച് വീടുതോറും പോയി വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. പനിയും കോവിഡിന്റെ മറ്റ് സംശയ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്താൽ, അവർക്ക് ഞങ്ങളുടെ ഹെൽപ്പ്ലൈനിൽ വിളിക്കാം. സംശയാസ്പദമായ ചില കേസുകളുടെ സാമ്പിളുകൾ എടുത്ത് കേരളത്തിലേക്ക് അയച്ചു. പക്ഷേ അവ നെഗറ്റീവ് ആയിട്ടാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഹോം ക്വാറന്‍റൈന്‍

ഹോം ക്വാറന്‍റൈന്‍

മുൻകരുതലുകരുതല്‍ എന്ന നിലയിൽ, നെഗറ്റീവ് റിസല്‍ട്ടാണ് ലഭിക്കുന്നതെങ്കിലും കേരളത്തില്‍ നിന്നും മടങ്ങിയെത്തിയവരെ 14 ദിവസത്തേക്ക് അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കടുത്തുള്ള ഒരു ട്രാൻസിറ്റ് പാർപ്പിട കെട്ടിടം ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഒരു പ്രത്യേക കോവിഡ് -19 ആശുപത്രിയായി മാറ്റി. സാധാരണ കിടക്കകളും ഐസിയുവും വെന്‍റിലേറ്ററും ഇവിടെ സഞ്ചീകരിച്ചു.

ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ

ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ

ജനവാസമുള്ള 11 ദ്വീപുകളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ തുറന്നിരുന്നുവെങ്കിലും അവ ഉപയോഗിക്കേണ്ടി വന്നില്ല. കേന്ദ്രം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് മുകളിലാണ് ഈ സൗകര്യങ്ങളെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആരോഗ്യപരമായ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന സംസ്ഥാനം കേരളമാണ് എന്നത് ദ്വീപുകൾക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.

കേരളത്തിന് പ്രശംസ

കേരളത്തിന് പ്രശംസ

മുൻകാലങ്ങളിലും വൈറൽ അണുബാധകൾക്കെതിരെ പോരാടിയതിന്റെ നല്ലൊരു ചരിത്രം അവര്‍ക്കുണ്ട്. കോവിഡ് -19 ന്റെ കാര്യത്തിലും കാണുന്നത് അത് തന്നെയാണ്. അണുബാധയുടെ രണ്ട് തരംഗങ്ങളെ സംസ്ഥാനം വിജയകരമായി നിയന്ത്രിച്ചു. ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ദേശീയ തലത്തില്‍ തന്നെ കേരളം പ്രശംസിക്കപ്പെട്ടതാണ്. സംശയാസ്പദമായ കേസുകളുടെ സാമ്പിളുകൾ ഞങ്ങൾ എറണാകുളം മെഡിക്കൽ കോളേജിലേക്ക് അയച്ച് പരിശോധിക്കാറാണുള്ളതെന്നും ലക്ഷദ്വീപിലെ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഡയറക്ടർ ഡോ. കെ. ഷംസുധീൻ പറഞ്ഞു.

cmsvideo
  കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
  നിയന്ത്രണം തുടരും

  നിയന്ത്രണം തുടരും

  അടുത്ത ഏതാനും ആഴ്‌ചകളിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ഇളവ് വരുത്തുമ്പോള്‍ ദ്വീപുവാസികൾ കേരളത്തിലേക്ക് ഉള്‍പ്പടെ പോകാൻ ഒരുങ്ങും. അപ്പോള്‍ അധികൃതർ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണം. കേരളത്തിൽ പരീക്ഷ എഴുതാൻ നിശ്ചയിച്ചിട്ടുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികളും അങ്ങോട്ട് പോവേണ്ടി വരും. എന്നാല്‍ പുറത്തേക്ക് പോകുന്നതിന് കൃത്യമായ പ്രോട്ടോക്കോള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് സുന്ദരാവാദി വേലു പറഞ്ഞു.

  പിണറായി മുതല്‍ ചെ വരെ; കൂട്ടിന് ടീച്ചറും സച്ചിനും നെയ്മറും, മാസ്ക് വിപണി പിടിക്കാന്‍ താരമുഖങ്ങള്‍

  English summary
  no positive cases yet;this is how lakshadweep resisted covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X