കുറ്റവാളികളില്‍ വിഐപികളില്ല; ഡോണുകള്‍ക്കും പ്രമുഖര്‍ക്കും സാധാരണ ഭക്ഷണം മതിയെന്ന് ആദിത്യ നാഥ്

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൊ: ജയിലില്‍ അടയ്ക്കപ്പെട്ട കുറ്റവാളികള്‍ക്ക് കടിഞ്ഞാണിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജയിലില്‍ അടയ്ക്കപ്പെട്ട അധോലോക നായകര്‍ക്കും ഉന്നതരായ കുറ്റവാളികളിലുമാണ് ആദിത്യ നാഥ് ശ്രദ്ധ ചെലുത്തുന്നത്. ജയിലിലെ എല്ലാ കുറ്റവാളികള്‍ക്കും ഒരേ ഭക്ഷണം വിളമ്പിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലെ നിര്‍ദേശം.

ക്രിമിനലുകള്‍, അധോലോക നായകര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെന്നാണ് അദ്ദേഹം ജയില്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. സംസ്ഥാന ആഭ്യന്തര, വിജിലന്‍സ്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മുന്നോട്ടുവച്ചത്. തടവുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

 കുറ്റവാളികളില്‍ വിഐപികളില്ല

കുറ്റവാളികളില്‍ വിഐപികളില്ല

യുപിയിലെ ജയിലുകളില്‍ എല്ലാ കുറ്റവാളികള്‍ക്കും ഒരേ ഭക്ഷണം വിതരണം ചെയ്യണമെന്നും ഗുണ്ടകള്‍ക്കോ, അധോലോക കുറ്റവാളികള്‍ക്കോ പ്രത്യേക പരിഗണന നല്‍കരുതെന്നും, എല്ലാ ജയിലുകളിലും സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിയ്ക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

കുറ്റവാളികളോട് കൂറുവേണ്ട

കുറ്റവാളികളോട് കൂറുവേണ്ട

ജയിലിലെ കുപ്രസിദ്ധ കുറ്റവാളികളോട് ജയില്‍ വകുപ്പിനുള്ള നിര്‍ദേശങ്ങള്‍ മറികടന്ന് ചായ് വ് കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് ഒഴിവുകഴിവുകള്‍ക്ക് വേണ്ടി ചികിത്സ നല്‍കുന്ന ഏര്‍പ്പാടിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ചങ്ങാത്തം വേണ്ട, ജോലി മതി

ചങ്ങാത്തം വേണ്ട, ജോലി മതി

ജയിലില്‍ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് ഇവര്‍ക്ക് ക്രിമിനലുകള്‍ക്കുള്ള ബന്ധവും, സാമൂഹ്യവിരുദ്ധ നിലപാടുകള്‍ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ക്രമസമാധാന പാലനം

ക്രമസമാധാന പാലനം

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനുള്ള പഴുതുകള്‍ അടച്ചുവരുന്നതിനിടയിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജയില്‍ ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സംസ്ഥാന പോലീസിലും നേരത്തെ യോഗി ശുദ്ധികലശം നടത്തിയിരുന്നു.

English summary
After plugging the loopholes in the state's law and order situation, Uttar Pradesh Chief Minister Yogi Adityanath has now shifted focus to jailed dons and high profile criminals.
Please Wait while comments are loading...