ഇതാണ് സനാതന ഹിന്ദു കോളേജ്, സംഘികള്‍ക്ക് അഭിമാനിക്കാം, വൈഫൈ ഇല്ല, മാംസമില്ല, കുട്ടിയുടുപ്പില്ല
ദില്ലി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെകുറിച്ച് അറിയാത്തവര്‍ അറിയണം. കോളേജിന്റെ ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് പുറത്ത് പോകാം. ആര്‍എസ്എസ് ശാഖയ്ക്ക് തുല്യമായി പ്രവര്‍ത്തിക്കുന്ന കോളേജാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി.
കോളേജില്‍ വൈഫൈ സൗകര്യം, മാംസ ഭക്ഷണം, മാന്യമല്ലാത്ത വസ്ത്രങ്ങള്‍ എന്നിവയൊന്നും അനുവദിക്കില്ല. ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് പുറത്ത് പോകാം. അല്ലാത്തവര്‍ക്ക് ആര്‍എസ്എസ് അനുഭാവിയായി പഠിയ്ക്കാം.

ലൈബ്രറി വിവാദം
24 മണിക്കൂറും ലൈബ്രറി പ്രവര്‍ത്തിക്കുന്ന ഏക കോളേജായിരുന്നു ബനാറസ്. എന്നാല്‍ കോളേജിന്റെ പുതിയ വൈസ് ചാന്‍സിലര്‍ ജിസി ത്രിപാതി എത്തിയതോടെ പ്രവര്‍ത്തന സമയം വെട്ടിചുരുക്കി. 24 മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കോളേജില്‍ ആവശ്യമില്ലെന്നായിരുന്നു വിസിയുടെ വാദം. ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നടന്നു വരികയാണ്.

ഹോസ്റ്റലില്‍ മാംസം അനുവദിക്കില്ല
ഹോസ്റ്റലില്‍ മാംസം പാചകം ചെയ്യുന്നതിനോ കഴിക്കുന്നതിനോ അനുവദിക്കില്ല.

ഫോണ്‍ ഉപയോഗം
10 മണിയ്ക്ക് ശേഷം ഫോണ്‍ ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം ഇല്ല. അഥവാ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ വീട്ടിലേക്ക് ഉടന്‍ വിവരം അറിയിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വസ്ത്രത്തിന്റെ കാര്യത്തില്‍
പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ കുട്ടിയുടുപ്പുകളോ ധരിക്കുന്നതിന് സമ്മതിക്കില്ല. ഇതേ നിയമം തന്നെയാണ് ഹോസ്റ്റലിലും.

കോളേജില്‍ ശാഖ
കോളേജിലും ഹോസ്റ്റലിലും ശാഖകള്‍ നടത്താറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല എട്ട് മണിയ്ക്ക് മുന്‍പായി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ എത്തണം.

മാംസഭക്ഷണം നല്‍കാത്തതിന് കാരണം
കോളേജിന്റെ മെസ്സില്‍ മാംസ ഭക്ഷണം നല്‍കാത്തതിന് അധികൃതര്‍ പറയുന്ന കാരണം ഇതാണ്. കോളേജില്‍ എത്തുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സാമ്പത്തിക സ്ഥിതി കുറഞ്ഞ വീടുകളില്‍ നിന്നാണ് എത്തുന്നത്. മാംസ ഭക്ഷണം നല്‍കുമ്പോള്‍ മെസ് ഫീസ് കൂടും ഇത് താങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കില്ലെന്നാണ് വാദം.












Click it and Unblock the Notifications