രാജ്യസ്‌നേഹത്തില്‍ വെടി പൊട്ടിച്ച് ഭാഗവത്! പറഞ്ഞതു കേട്ടാല്‍ ഞെട്ടും! കുത്ത് മോദി സര്‍ക്കാരിനോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യസ്‌നേഹത്തില്‍ കേന്ദ്ര നേതൃത്വത്തെ തള്ളി ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. ഒരാളുടെ രാജ്യസ്‌നേഹത്തെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് മോഹന്‍ ഭാഗവത് പറയുന്നു. ഭരിക്കുന്ന സര്‍ക്കാരിനു പോലും അതിന് അവകാശമില്ലെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കുന്നു.

പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. ദേശ സ്‌നേഹത്തിന് അതിന്റേതായ നിലനില്‍പ്പ് ഇല്ലെന്നാണ് ഭാഗവത് പറയുന്നത്. ഒരാള്‍ക്ക് എത്രത്തോളം ദേശസ്‌നേഹം ഉണ്ടെന്ന് പരിശോധിക്കാന്‍ അവകാശമില്ല. രാജ്യം ഭരിക്കുന്ന സര്‍ക്കാരിനുംപോലും അതിന് അവകാശമില്ലെന്ന് ഭാഗവത് പറയുന്നു.

mohan bhagawat

പ്രാദേശിക പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരിയുടെ മൈ ഫൈവ് ഇയേഴ്‌സ് ഓഫ് ഡിസ്‌കവറിങ് ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും മുസ്ലിംകള്‍ ഭാരത മാതാവിനെ പൂജിക്കുന്നതില്‍ തെറ്റില്ലെന്നും മധ്യപ്രദേശില്‍ ഒരു പരിപാടിക്കിടെ ഭാഗവത് പറഞ്ഞത് വിവാദമായിരുന്നു.

രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഭാഗവതിന്റെ പരാമര്‍ശം. ഭാഗവതിന്റെ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമാകുമെന്നാണ് സൂചനകള്‍.

English summary
Nobody has the right to judge anyone else's patriotism. Even those who may feel they are running the show in this country, cannot measure anyone else's patriotism and pass judgements.
Please Wait while comments are loading...