ഭര്‍ത്താവിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ഹാദിയ; ആഹ്ലാദത്തോടെ മുസ്ലീം തീവ്ര സംഘടനകള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: താന്‍ മുസ്ലീമാണെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നുമുള്ള വൈക്കം സ്വദേശിനി ഹാദിയയുടെ ആഗ്രഹത്തെ പിന്തുണച്ച് മുസ്ലീം തീവ്ര സംഘടനകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്ഡിപിഐ പോലുള്ള സംഘടനകളുടെ അണികളാണ് ഹാദിയയുടെ നിലപാടിന് കൈയ്യടി നല്‍കി സ്വീകരിക്കുന്നത്.

സിനായ് പള്ളി ആക്രമണം; ഭീകരരില്‍ ചിലരെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഈജിപ്ത് സൈന്യം

ആഴ്ചകളോളം സ്വന്തം കുടുംബത്തിനൊപ്പം കഴിഞ്ഞ ഹാദിയ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ വെച്ചുതന്നെ തന്റെ ആഗ്രഹം വെളിപ്പെടുത്തിയതോടെ ഹാദിയ കോടതിയില്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് മുസ്ലീം സംഘടനകള്‍ക്കുള്ള ആശങ്കകള്‍ ഇല്ലാതായി.

hadiyanew1

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാദിയ മൊഴി നല്‍കുന്നുണ്ട്. ഇവിടെയും ഇതേ മൊഴിതന്നെയായിരിക്കും ഹാദിയ നല്‍കുകയെന്നുറപ്പാണ്. കോടതിയില്‍ ഹാദിയ നല്‍കുന്ന മൊഴിയെ അനുസരിച്ചായിരിക്കും വിധിയുണ്ടാകുക. അതേസമയം, ഹൈക്കോടതി വിവാഹം റദ്ദാക്കിയതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയും ചെയ്യും.

രാജ്യമെങ്ങും ചര്‍ച്ചാവിഷയമായ ഹാദിയ കേസ് ലൗ ജിഹാദ് ആണെന്നാണ് സംഘപരിവാറിന്റെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടും. എന്‍ഐഎയുടെ തുടരന്വേഷണവും സംസ്ഥാനത്തെ മതംമാറ്റ കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണവുമെല്ലാം സുപ്രീംകോടതിയുടെ വിധി അനുസരിച്ചാരിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.


English summary
Kerala 'love jihad' case: Nobody forced me into marriage, says Hadiya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്