കോള്‍സെന്‍റര്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്തു

2013 ജൂലൈ മാസത്തിലാണ് സ്ത്രീയെ സംഘം ബലാത്സംഗം ചെയ്തത്. ജോലി നഷ്ടപ്പെടുമെന്ന് ഭയന്നാണ് സ്ത്രീ പരാതി നല്‍കാതിരുന്നത്. ഷൈലേന്ദ്രയും യുവതിയും മുന്പേ പരിചയക്കാരാണ്. ഗാസിയാബാദില്‍ ഇയാളോടൊപ്പം യുവതി ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷം ഷൈലേന്ദ്ര പുതിയ കോള്‍സെന്റര്‍ തുടങ്ങിയപ്പോള്‍ യുവതിയേയും ക്ഷണിയ്ക്കുകയായിരുന്നു.
പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതിന് ശേഷമാണ് ഉടമയും മാനേജരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. പരാതിക്കാരിയ്ക്ക് ഷൈലേന്ദ്ര വിവാഹവാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും യുവാവ് ഒഴിഞ്ഞ് മാറാന്‍ തുടങ്ങിയതും ഷൈലേന്ദ്രയ്ക്കെതിരെ പരാതി നല്‍കാന്‍ സ്ത്രീയെ പ്രേരിപ്പിച്ചു. പൊലീസ് പരാതി സ്വീകരിയ്ക്കാതെ വന്നപ്പോഴാണ് യുവതി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications