ഓണ്‍ലൈനില്‍ കോടികളുടെ തട്ടിപ്പ്, ഒപ്പം ഐശ്വര്യ റായിയുടെ വ്യാജ പാസ്‌പോര്‍ട്ടും, ഞെട്ടിത്തരിച്ച് പൊലീസ്..!!
മുംബൈ: ഡിജിറ്റല്‍ മേഖല കൂടുതല്‍ വ്യാപിക്കപ്പെട്ടതോടെ അതിന് അനുസരിച്ചുള്ള തട്ടിപ്പുകളും വര്‍ധിക്കുകയാണ്. അമ്പരപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥകളാണ് ഇന്ന് ദിനംപ്രതി പുറത്ത് വരുന്നത്. സെലിബ്രിറ്റികളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ചിത്രങ്ങളും ഉപയോഗിച്ചെല്ലാം പല തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ട്.
അടുത്തിടെ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ നടത്തുന്ന തട്ടിപ്പിന് എതിരെ കോടതി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ലോകസുന്ദരിയും ബോളിവുഡ് സൂപ്പര്‍ നായികയും അമിതാഭ് ബച്ചന്റെ മരുമകളുമായ ഐശ്വര്യ റായിയുടെ പേരും ചിത്രവും ഉള്ള വ്യാജ പാസ്‌പോര്‍ട്ട് മൂന്നംഗ ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍ നിന്ന് പൊലിസ് കണ്ടെടുത്തിരിക്കുകയാണ്.

ഗ്രേറ്റര്‍ നോയിഡ പൊലീസ് ആണ് ഐശ്വര്യ റായിയുടെ വ്യാജ പാസ്‌പോര്‍ട്ട് കണ്ടെടുത്തത്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസമാണ് മൂന്ന് വിദേശികളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ട് നൈജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയും ആണ് നോയിഡയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്.

ഇവരില്‍ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറന്‍സിയും ഇതു നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനൊപ്പം നിരവധി വ്യാജ പാസ്‌പോര്‍ട്ടുകളും പൊലീസ് കണ്ടെടുത്തു. ഐശ്വര്യ റായിയുടെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വെള്ളിയാഴ്ച ആണ് മൂവര്‍ സംഘം പൊലീസ് പിടിയിലായത്.

മുന്‍ ആര്‍മി ഓഫീസറെ കബളിപ്പിച്ച കേസിലെ അന്വേഷണത്തിന് ഇടയിലാണ് ഇവരെ ഗ്രേറ്റര്‍ നോയിഡ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ ആണ് ഐശ്വര്യ റായി ബച്ചന്റെ വ്യാജ പാസ്‌പോര്‍ട്ടും കണ്ടെത്തിയത്. മുന്‍ ആര്‍മി ഓഫീസറെ കബളിപ്പിച്ച ്1.81 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.

13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് വര്‍മ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. കേസില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications