കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമിത്രാ മഹാജനും പുറത്തേക്ക്; ബിജെപി പരിപാടിയില്‍ നിന്ന് വിട്ടുനിന്നു, കടുത്ത അതൃപ്തി

Google Oneindia Malayalam News

Recommended Video

cmsvideo
സുമിത്രാ മഹാജൻ BJP പരിപാടിയില്‍ നിന്ന് വിട്ടുനിന്നു | Oneindia Malayalam

ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലം എന്നാല്‍ ബിജെപി നേതാവ് സുമിത്രാ മഹാജനാണ്. കഴിഞ്ഞ 30 വര്‍ഷത്തോളമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെ നിറസാന്നിധ്യമാണ് ഈ മഹിളാ രത്‌നം. ലോക്‌സഭയിലേക്ക് കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് ഇവര്‍. എട്ട് തവണയാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് ജയിച്ചത്.

ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ വനിത എന്ന ബഹുമതിയും സുമിത്ര മഹാജനാണ്. അവിടെ തീരുന്നില്ല ഈ പ്രമുഖയുടെ പദവികള്‍. കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിന് ശേഷം പാര്‍ലമെന്റ് സ്പീക്കര്‍ പദവി അലങ്കരിച്ച വനിതയാണ് ഇവര്‍. എന്നാല്‍ ഇത്തവണ ബിജെപി ഇതുവരെ സീറ്റ് നല്‍കിയിട്ടില്ല. അതില്‍ കടുത്ത അതൃപ്തിയുള്ള സുമിത്ര മഹാജന്‍ കഴിഞ്ഞദിവസം ഇന്‍ഡോറില്‍ നടന്ന ബിജെപിയുടെ ചൗക്കിദാര്‍ പരിപാടിയില്‍ പങ്കെടുത്തില്ല....

 സീറ്റ് നല്‍കാന്‍ തടസം

സീറ്റ് നല്‍കാന്‍ തടസം

സുമിത്രാ മഹാജന് ബിജെപി സീറ്റ് നല്‍കില്ലെന്നാണ് ഇതുവരെയുള്ള വിവരം. പ്രമുഖയായ വനിതാ നേതാവിനെ ഒരുതവണ കൂടി പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രായപരിധി കഴിഞ്ഞുവെന്നതാണ് ഇവര്‍ക്കുള്ള തടസം. സുമിത്രാ മഹാജന് 76 പിന്നിട്ടു. ഒരു പക്ഷേ ഇവര്‍ക്ക് ബിജെപി പ്രത്യേക പരിഗണന നല്‍കിയേക്കും.

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം ഇന്‍ഡോറിലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് സുമിത്ര വിട്ടുനിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളോട് അവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിലും ബിജെപിയിലും ഒട്ടേറെ പദവികള്‍ വഹിച്ച പ്രമുഖയാണിവര്‍. നേരത്തെ അദ്വാനിയെയും ജോഷിയെയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ബിജെപി ഒഴിവാക്കിയിരുന്നു.

 മുതിര്‍ന്ന വനിതാ അംഗം

മുതിര്‍ന്ന വനിതാ അംഗം

മതിഭാഷിണിയായി അറിയപ്പെടുന്ന സുമിത്രാ മഹാജന്‍ 1999ല്‍ മാനവ വിഭവശേഷി, വാര്‍ത്താവിനിമയം, പെട്രോളിയം എന്നീ വകുപ്പുകളുടെ കേന്ദ്രമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്. 16ാം ലോക്‌സഭയിലെ മുതിര്‍ന്ന വനിതാ അംഗവും കൂടിയാണ് സുമിത്രാ മഹാജന്‍.

ബ്രാഹ്മണ കുടുംബാംഗം

ബ്രാഹ്മണ കുടുംബാംഗം

മഹാരാഷ്ട്രയുടെ തീര മേഖലയില്‍ നിന്നുള്ള ബ്രാഹ്മണ്‍ കുടുംബത്തിലാണ് സുമിത്രാ മഹാജന്റെ ജനനം. വിവാഹത്തിന് ശേഷമാണ് ഇന്‍ഡോറുമായി ബന്ധം വരുന്നത്. ഭര്‍ത്താവ് ജയന്ത് മഹാജന്‍ ഇന്‍ഡോര്‍ സ്വദേശിയാണ്. വിവാഹ ശേഷമാണ് ഇന്‍ഡോര്‍ സര്‍വകലാശാലയില്‍ നിന്ന് എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയത്.

ശക്തമായ വരവ് അറിയിച്ചു

ശക്തമായ വരവ് അറിയിച്ചു

ദേശീയ രാഷ്ട്രീയ രംഗ പ്രവേശം ശക്തമായ വരവ് അറിയിച്ചുകൊണ്ടായിരുന്നു. 1989ല്‍ ഇന്‍ഡോര്‍ മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടിയാണ് പാര്‍ലമെന്റിലെത്തിയത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് ചന്ദ്ര സേത്തിയെ പരാജയപ്പെടുത്തിയായിരുന്നു ഇന്‍ഡോറില്‍ ആധിപത്യം സ്ഥാപിച്ചത്.

 തുടര്‍ച്ചയായ വിജയത്തിന് കാരണം

തുടര്‍ച്ചയായ വിജയത്തിന് കാരണം

എംപി ആയ ശേഷം അവര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളാണ് തുടര്‍ച്ചയായ വിജയത്തിന് കാരണമായതെന്ന് പറയാം. അഴിമതിയുടെ കറ പുരളാത്ത ചുരുക്കം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് സുമിത്ര മഹാജന്‍. മണ്ഡലത്തിലുള്ളവര്‍ ഇഷ്ടത്തോടെ തായ് എന്നാണ് അവരെ വിളിക്കാറ്.

 വിവിധ പദവികള്‍

വിവിധ പദവികള്‍

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടും മുമ്പ് പ്രാദേശികമായ ചില ഭരണ സമിതികളില്‍ സജീവമായിരുന്നു സുമിത്രാ മഹാജന്‍. 1984ല്‍ ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായിട്ടുണ്ട്. മധ്യപ്രദേശില്‍ മഹിളാ മോര്‍ച്ചയുടെയും ബിജെപിയുടെയും സുപ്രധാന പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1992ല്‍ മധ്യപ്രദേശ് ബിജെപിയുടെ വൈസ് പ്രസിഡന്റായി.

 ഒരേ മണ്ഡലത്തില്‍ എട്ട് തവണ

ഒരേ മണ്ഡലത്തില്‍ എട്ട് തവണ

1999 മുതല്‍ 2004 വരെ കേന്ദ്രമന്ത്രിയായി. വിവിധ വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തിരുന്നത്. മാനവ വിഭവശേഷി വികസനം, വാര്‍ത്താവിനിമയം, പെട്രോളിയം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി. ഒരേ പാര്‍ട്ടി ടിക്കറ്റില്‍ ഒരേ മണ്ഡലത്തില്‍ നിന്ന് എട്ട് തവണ തിരഞ്ഞെടുക്കപ്പെട്ടതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സുമിത്രാ മഹാജന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

എതിര്‍ശബ്ദങ്ങളുണ്ടായില്ല

എതിര്‍ശബ്ദങ്ങളുണ്ടായില്ല

2014ല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ വേളയില്‍ പൊതുസമ്മതനായ നേതാവിനെ സ്പീക്കറായി തിരഞ്ഞു. സുമിത്രാ മഹാജന്റെ പേര് ബിജെപി നിര്‍ദേശിച്ചപ്പോള്‍ എതിര്‍ശബ്ദങ്ങള്‍ ആരും ഉയര്‍ത്തിയില്ല. ഐക്യകണ്്‌ഠ്യേനയാണ് സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തത്.

കര്‍കശമായ നിലപാട്

കര്‍കശമായ നിലപാട്

അമിതമായ ക്ഷോഭം പ്രകടിപ്പിക്കാത്ത സുമിത്രാ മഹാജന്‍ പക്ഷേ കര്‍കശമായ നിലപാട് എടുക്കുന്നതില്‍ ശ്രദ്ധേയയായിരുന്നു. 2015 ഓഗസ്റ്റില്‍ 25 കോണ്‍ഗ്രസ് അംഗങ്ങളെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ അവരുടെ നടപടി വന്‍ വാര്‍ത്തയായി. സഭയിലെ അച്ചടക്കം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 25 കോണ്‍ഗ്രസ് എംഎല്‍എമാരെ അഞ്ച് ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

 പ്രിയങ്കയെ പരിഹസിച്ചു

പ്രിയങ്കയെ പരിഹസിച്ചു

കാവേരി വിഷയം ഉന്നയിച്ച് തുടര്‍ച്ചയായി ബഹളം വച്ച എഐഎഡിഎകെയുടെ 24 അംഗങ്ങളെ അഞ്ചുദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത് കഴിഞ്ഞ മാസം ആദ്യത്തിലാണ്. മിത ഭാഷിണിയായ സുമിത്രാ മഹാജന്റെ മിക്ക വാക്കുകളും മൂര്‍ഛയേറിയതായിരുന്നു. പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെ അവര്‍ പരിഹസിച്ചത് വ്യത്യസ്തമായ രീതിയിലാണ്.

ഒരു പക്ഷേ സാധ്യത

ഒരു പക്ഷേ സാധ്യത

പല ബിജെപി നേതാക്കളും പ്രിയങ്കയ്ക്ക് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് പ്രവചിച്ചപ്പോള്‍, രാഹുല്‍ ഗാന്ധിക്ക് തനിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് പ്രിയങ്കയെ കൂടി ഇറക്കിയിരിക്കുന്നത് എന്നാണ് സുമിത്രാ മഹാജന്‍ പ്രതികരിച്ചത്. 75 പിന്നിട്ട സാഹചര്യത്തില്‍ സുമിത്ര മഹാജന്‍ ഇനിയും ലോക്‌സഭയിലേക്ക് മല്‍സരിക്കുമോ എന്ന കാര്യം സംശയമാണ്. ഒരുപക്ഷേ ചില ഇളവുകള്‍ ഇവരുടെ കാര്യത്തില്‍ ബിജെപി എടുക്കുമെന്നും സൂചനകളുണ്ട്.

ആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷംആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷം

English summary
Amid Uncertainty Over Re-nomination, Sumitra Mahajan Skips BJP’s 'Chowkidar' Programme in Indore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X