കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ 'കാഷ്‌ലെസ്' വീണ്ടും പണിയാകുന്നു; മൊബൈല്‍ ആപ്പ് നിങ്ങള്‍ക്ക് 'ആപ്പ്' ആകും

രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ്

  • By Akshay
Google Oneindia Malayalam News

ദില്ലി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വീണ്ടും കുരുക്കാകുന്നു. കള്ളപ്പണം പിടിച്ചെടുക്കാനണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് കാഷ് ലെസ് ആണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിരുന്നു.

ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ പരസ്യപ്രചരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ്. ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ് വെയര്‍ തലത്തിലുള്ള സുരക്ഷ, ലോകത്തെ ഒട്ടുമിക്ക ബാങ്കിങ്ങ്, വാലറ്റ് ആപ്പുകളിലും ഇല്ലെന്നത് ആരിലും ആശ്ചര്യമുണ്ടാക്കും. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യമാണെന്ന് ക്വാല്‍കം മുന്നറിയിപ്പ് നല്‍കുന്നു.

 ഒറിജിനല്‍ എക്വപ്‌മെന്റ് മേക്കര്‍

ഒറിജിനല്‍ എക്വപ്‌മെന്റ് മേക്കര്‍

ഇന്ത്യയിലെ ഏറ്റവും മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കഷേനുകളില്‍ പോലും ഹാര്‍ഡ് വെയര്‍ ലെവല്‍ സുരക്ഷയില്ല. ഒറിജിനല്‍ എക്വപ്‌മെന്റ് മേക്കര്‍മാരുമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇക്കാര്യം പറയാന്‍ സാധിക്കുന്നതെന്നും ക്വാല്‍കം സീനിയര്‍ ഡയറക്ടര്‍ മാനേജ്‌മെന്റ് സൈ ചൗധരി പറഞ്ഞു.

 ബന്ധപ്പെട്ടു

ബന്ധപ്പെട്ടു

മൊബൈല്‍ ഫോണുകള്‍ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സുരക്ഷ ലഭ്യമാക്കാന്‍ ക്വാല്‍കം ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികളുമായി ബന്ധപ്പെട്ട് വരുകയാണ്.

 അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള മൊബൈല്‍ ചിപ്പ്‌സെറ്റുകള്‍ ക്വാല്‍കം അടുത്തവര്‍ഷം മുതല്‍ പുറത്തിറക്കും.

 സജ്ജമാക്കി

സജ്ജമാക്കി

മൊബൈല്‍ ഫോണുകള്‍ വഴിയുള്ള പണകൈമാറ്റത്തെ ഓപ്പറേറ്റിങ്ങ് സിസ്റ്റമുകളില്‍ നിന്നും വേര്‍തിരിക്കാനും മാല്‍വെയര്‍ ആക്രമണത്തെ ചെറുക്കാനും കഴിയുന്ന തരത്തിലുള്ള പുതിയ ചിപ്പ്‌സെറ്റുകള്‍ സജ്ജമാക്കി കഴിഞ്ഞു.

 പ്രധാനപ്പെട്ടവ

പ്രധാനപ്പെട്ടവ

ഡിവൈസ് ഐഡി, ഫോണ്‍ മാനുഫാക്ച്ചര്‍ സിഗ്‌നേച്ചര്‍, റൂട്ട് കിറ്റ് ഓഫ് ഓപ്പറേറ്റിങ് സിസ്റ്റം, ലൊക്കേഷന്‍ ആന്റ് ടൈം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

 വൈറസ്

വൈറസ്

മൊബൈല്‍ ഫോണുകള്‍ വൈറസിന്റേയോ മാല്‍വെയറിന്റേയോ പിടിയിലായാല്‍ യൂസര്‍മാര്‍ക്ക് അതുസംബന്ധിച്ച് അലെര്‍ട്ട് നല്‍കാനുള്ള സംവിധാനവും ക്വാല്‍കം അണിയറയില്‍ ഒരുങ്ങുന്നു.

English summary
While the government is pushing for digital payments through mobile phones, chipset maker Qualcomm said that wallets and mobile banking applications in India are not using hardware level security which can make online transactions more secure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X