പൗരത്വ ബില്ലില്‍ പ്രതിഷേധം കത്തുന്നു... എന്‍ഡിഎ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം, അസമില്‍ സംഘര്‍ഷം!!

ഗുവാഹത്തി: പൗരത്വ ബില്ലില്‍ ബിജെപി കൂടുതല്‍ പ്രതിസന്ധിയില്‍. ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്‍ഡിഎ കക്ഷികളും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ബില്‍ പാസാക്കില്ലെന്ന സൂചനയാണ് ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ നല്‍കുന്നത്. ബിജെപി ഭരിക്കുന്ന അസമില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വമ്പന്‍ റാലികളാണ് സര്‍ക്കാരിനെതിരെ നടന്നിരിക്കുന്നത്. ഇവിടെ ബിജെപി പ്രതിരോധത്തിലാണ്. പ്രതിഷേധം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അസമില്‍ യാതൊരു പ്രതിസന്ധിയും ബില്‍ വഴി ഉണ്ടാവില്ലെന്ന് സോനോവാള്‍ പറഞ്ഞു.
അതേസമയം രാജ്യത്തിന് വേണ്ടിയാണ് ബില്ലെന്നും അല്ലാതെ അസമിന് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അനാവശ്യമായി ജനങ്ങളില്‍ ഭയം കൊണ്ടുവരരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബംഗ്ലാദേശില്‍ നിന്ന് 1.9 കോടി ഹിന്ദുക്കളെ അസമിലേക്ക് കൊണ്ടുവരുമെന്ന വാര്‍ത്തകള്‍ എങ്ങനെയാണ് പുറത്തുവന്നതെന്ന് അറിയില്ല. അസമിന്റെ സംസ്‌കാരം ഇല്ലാതാക്കാനുള്ള നീക്കങ്ങളൊന്നും ബിജെപിയില്‍ നിന്ന് ഉണ്ടാവില്ലെന്നും, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് എന്‍ഡിഎ കക്ഷികളും ജെഡിയുവും നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിക്കെതിരെ വമ്പന്‍ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ത്രിപുരയില്‍ ബിജെപിയെ പിന്തുണച്ചിരുന്ന ആദിവാസി വിഭാഗവും പാര്‍ട്ടിക്കെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. മേഘാലയയില്‍ രണ്ട് ബിജെപി നേതാക്കള്‍ രാജിക്ക് ഒരുങ്ങുകയാണ്.
രാഹുല്‍ ഗാന്ധിയുടെ 5 പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തകര്‍ന്നു... ബിജെപി തിരിച്ചുവരുന്നു!!
ബീഹാറില്‍ രാഹുലിന്റെ റാലി ഒരുങ്ങുന്നു... ബജറ്റിനെ വെല്ലാന്‍ പുതിയ പ്രഖ്യാപനങ്ങള്‍!!