Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനങ്ങള്‍ കാണുന്നുണ്ട്, കേരളത്തിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും'; തിരഞ്ഞെടുപ്പ് ജയത്തില്‍ മോദി

കോണ്‍ഗ്രസും ഇടതുപക്ഷവും തിരശ്ശീലയ്ക്ക് പിന്നില്‍ എങ്ങനെ സഖ്യമുണ്ടാക്കുന്നുവെന്ന് കേരളം ഉറ്റുനോക്കുകയാണ്...

modi

ദില്ലി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിന പ്രേയത്‌നത്തിന്റെ ഫലമാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്ലാവര്‍ക്കും നന്ദി

എല്ലാവര്‍ക്കും നന്ദി

ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ബി ജെ പിയെ തിരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഠിനാധ്വാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

കഠിനാധ്വാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

രാജ്യത്തെ ജനാധിപത്യത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലും ജനങ്ങള്‍ക്കുള്ള ശക്തമായ വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമാകുന്നത് ദില്ലിയില്‍ നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അത്ര ദൂരമില്ല എന്നതാണ്. മൂന്ന് സംസ്ഥാനങ്ങളിലെയും ബി ജെ പി പ്രവര്‍ത്തകര്‍ക്ക് അവരുടെ കഠിനാധ്വാനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി പ്രവര്‍ത്തകര്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. അവര്‍ ഒരുപാട് വെല്ലവിളികളിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അവരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ ജനതയ്ക്കുള്ള നന്ദിയുടെ പ്രതീകാത്മകത്തിനായി അവരുടെ മൊബൈല്‍ ഫോണ്‍ ഫ്‌ലാഷ്ലൈറ്റ് ഓണാക്കി വീശാനും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

 നാഗാലാന്‍ഡിനെപ്പോലെ കേരളത്തിലും

നാഗാലാന്‍ഡിനെപ്പോലെ കേരളത്തിലും

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും തിരശ്ശീലയ്ക്ക് പിന്നില്‍ എങ്ങനെ സഖ്യമുണ്ടാക്കുന്നുവെന്ന് കേരളം ഉറ്റുനോക്കുകയാണ്... നാഗാലാന്‍ഡിനെപ്പോലെ കേരളത്തിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഘാലയിലെ തൂക്കുസഭ

മേഘാലയിലെ തൂക്കുസഭ

അതേസമയം, ബി ജെ പി-ഐ പി എഫ് ടി സഖ്യം ത്രിപുരയിലെ 60 സീറ്റുകളില്‍ 33ലും വിജയിച്ച് വീണ്ടും അധികാരത്തിലെത്തി. മേഘാലയിലെ തൂക്കുസഭ കണക്കിലെടുത്ത് മുഖ്യമന്ത്രി കോണ്‍രാഡ് സാങ്മ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചിരുന്നു. മേഘാലയയില്‍ കോണ്‍റാഡ് സാങ്മ നയിക്കുന്ന എന്‍പിപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.

60 അംഗ മേഘാലായ നിയമസഭയില്‍

60 അംഗ മേഘാലായ നിയമസഭയില്‍

കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സാങ്മ ബി ജെ പിയുടെ പിന്തുണ തേടി. ഇതോടെയാണ് മേഘാലയയിലും ബിജെപിക്ക് അധികാരത്തിന് വഴിയൊരുങ്ങിയത്. 60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളായിരുന്നു നേടിയത്.

കോണ്‍ഗ്രസ് അവഗണിക്കുന്നു

കോണ്‍ഗ്രസ് അവഗണിക്കുന്നു

പ്രധാനമന്ത്രിക്ക് മുമ്പെ ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദയും ബി ജെ പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. പതിറ്റാണ്ടുകളായി വടക്കുകിഴക്കന്‍ മേഖലയെ പ്രതിപക്ഷമായ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് ജെപി നദ്ദ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടി ഈ പ്രദേശത്തെ പണം പിന്‍വലിക്കാനുള്ള എടിഎമ്മാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+